മലയാളികൾക്ക് ആവേശം പകർന്ന് ബിജെപി ദേശിയ അധ്യക്ഷന്‍ ജെ.പി നദ്ദ നാലു ജില്ലകളില്‍ നടത്തിയ റോഡ് ഷോയ്ക്ക് വന്‍ വരവേല്‍പ്പ്. യുഡിഎഫിനെയും എല്‍ഡിഎഫിനേയും ഒരുപോലെ വിമര്‍ശിച്ച പ്രസംഗത്തില്‍ കേരളത്തിലെ വോട്ടര്‍മാര്‍ ബിജെപിയെ സ്വീകരിക്കേണ്ട സമയമായെന്ന ഓര്‍മപ്പെടുത്തലും റോഡ്‌ഷോയില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി മത്സരിക്കുന്ന ധര്‍മ്മടത്തും ത്രികോണ മത്സരം നടക്കുന്ന നേമത്തിനും പുറമേ മ വാടാനപ്പള്ളിയിലും തൊടുപുഴയിലും അദ്ദേഹം റോഡ്‌ഷോയുമായി എത്തി. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭന്റെ പ്രചാരണത്തിനായി ധര്‍മടം മണ്ഡലത്തിലെ ചക്കരക്കല്ലിലെത്തിയ നഡ്ഡ, ഇരുമുന്നണികളുടെയും അഴിമതി രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള അവസരമാണിതെന്ന് പറഞ്ഞു. ജില്ലകളിലൂടെ പറന്നുള്ള തെരഞ്ഞെടുപ്പ് പ്രചരണമായിരുന്നെങ്കിലും ആവേശം ഒട്ടും ചോരാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. പര്യടന കേന്ദ്രങ്ങളിലെ പ്രസംഗത്തിലെ വിമര്‍ശനമുനകളിലേറെയും മുഖ്യമന്ത്രിക്കു നേരെയായിരുന്നു.
Read Also: ശബരിമല വിഷയം വിശ്വാസത്തിന്റെ പ്രശ്‌നമല്ല ലിംഗ സമത്വത്തിന്റെ പ്രശ്‌നം; ആനി രാജ
കൊച്ചി മെട്രോ, ഗെയ്ല്‍ പാചകവാതക പൈപ്പ് ലൈന്‍, ദേശീയപാത വികസനം തുടങ്ങി കേരളത്തിനു നല്‍കിയ കേന്ദ്രസഹായം എണ്ണിപ്പറഞ്ഞായിരുന്നു നദ്ദയുടെ പ്രസംഗം. കയ്യില്‍ പിടിച്ച മൈക്കുമായി തുറന്ന വാഹനത്തില്‍ നിന്നു കൊണ്ടായിരുന്നു നഡ്ഡയുടെ പ്രസംഗം. കൈകുഴയുമ്പോള്‍ മൈക്ക് വലതുകയ്യില്‍ നിന്ന് ഇടതു കയ്യിലേക്കൊന്നു മാറ്റിപ്പിടിക്കും. അത്രമാത്രം, അഴിമതിയുടെ കാര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഒരുപോലെയെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് ഉദാഹരണമായി സോളറിലെ സരിതയുടെ ഇടപെടലും സ്വര്‍ണക്കടത്തില്‍ സ്വപ്നയുടെ ഇടപെടലും എടുത്തു കാട്ടി. സ്വര്‍ണക്കടത്തു കേസില്‍ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട മുഖ്യമന്ത്രി അന്വേഷണം അദ്ദേഹത്തിന്റെ ഓഫിസിനു നേരെ നീണ്ടപ്പോള്‍ നിലപാടു മാറ്റിയതായും നഡ്ഡ വിമര്‍ശിച്ചു. വാടാനപ്പള്ളിയിലായിരുന്നു മണലൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ റോഡ്‌ഷോ. എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ വിശ്വാസം സംരക്ഷിക്കുക മാത്രമല്ല, ക്ഷേത്രഭരണം വിശ്വാസികളെത്തന്നെ ഏല്‍പ്പിക്കുമെന്ന ഉറപ്പുമാണ് നഡ്ഡ തൊടുപുഴയില്‍ നല്‍കിയത്. ത്രികോണമത്സരം നടക്കുന്ന നേമത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ പ്രചാരണത്തിനായി നേമം ജംക്ഷന്‍ മുതല്‍ കരമന വരെയായിരുന്നു റോഡ് ഷോ.
Post Your Comments