PalakkadKeralaNews

പ്രധാനമന്ത്രി നാളെ കേരളത്തിൽ, പാലക്കാട് നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും

റോഡ് ഷോയിൽ 50000 പേരെ അണിനിരത്താനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ പ്രധാനമന്ത്രി നാളെ വീണ്ടും കേരളം സന്ദർശിക്കും. ബിജെപിയുടെ എ പ്ലസ് മണ്ഡലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലക്കാട് മണ്ഡലത്തിൽ നടക്കുന്ന റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കുന്നതാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി കനത്ത സുരക്ഷയാണ് പാലക്കാട് നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന റോഡ് ഷോയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു.

റോഡ് ഷോയിൽ 50000 പേരെ അണിനിരത്താനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. പാലക്കാട് മേഴ്സി കോളേജ് മൈതാനത്താണ് പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ ഇറങ്ങുക. രാവിലെ 10:30 ഓടെ പാലക്കാട് എത്തിച്ചേരും. അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയാണ് റോഡ് ഷോ സജ്ജീകരിച്ചിരിക്കുന്നത്. ഒരു കിലോമീറ്ററോളം റോഡ് ഷോ ഉണ്ടായിരിക്കും. പ്രധാനമന്ത്രിയോടൊപ്പം മലബാറിലെ മറ്റു മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളും റോഡ് ഷോയിൽ പങ്കെടുക്കുന്നതാണ്. പ്രധാനമന്ത്രി മൂന്നാം തവണയാണ് പാലക്കാട് സന്ദർശിക്കുന്നത്.

Also Read: റെയിൽ ഗതാഗതം ഇനി കൂടുതൽ സുരക്ഷിതം! റെയിൽവേ ഗേറ്റുകൾ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button