തിരുവനന്തപുരം : ശബരിമല വിഷയം വിശ്വാസത്തിന്റെ പ്രശ്‌നമല്ല ലിംഗ സമത്വത്തിന്റെ പ്രശ്‌നമാണെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആനി രാജ. വിശ്വാസത്തിന്‍റെ പേരില്‍ എന്‍ഡിഎക്കോ യുഡിഎഫിനോ വോട്ട് ചെയ്യാന്‍ കേരളത്തിലെ സ്ത്രീകള്‍ വിഡ്ഢികളല്ല. ഹിന്ദുത്വ വിഷയത്തില്‍ കോണ്‍ഗ്രസ് ബിജെപിക്കൊപ്പം തന്നെയാണെന്നും ആനി രാജ ആരോപിച്ചു.
Read Also : ആഗോള കാലാവസ്ഥാ ഉച്ചകോടിയിലേക്ക് നരേന്ദ്രമോദിയ്ക്ക് പ്രത്യേക ക്ഷണവുമായി ജോ ബൈഡൻ
വനിതാ പ്രാതിനിധ്യത്തിന്‍റെ കാര്യത്തില്‍ സിപിഐയും തിരുത്തേണ്ടതെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് മൂന്ന് മുന്നണികളും സ്ഥാനാര്‍ഥി പട്ടികയില്‍ ഫെയര്‍ ഷെയര്‍ നല്‍കിയില്ല. വനിതാ മുഖ്യമന്ത്രിക്ക് സാധ്യതയില്ലാഞ്ഞിട്ടല്ല. പുരുഷനേക്കാള്‍ എത്രയധികം പ്രവര്‍ത്തനങ്ങള്‍ ചെയ്താലും അംഗീകരിക്കപ്പെടുന്നില്ല. വനിതാ മുഖ്യമന്ത്രിക്ക് സാധ്യതയുണ്ടെന്നും ആനിരാജ പറഞ്ഞു.
Post Your Comments