KeralaNattuvarthaLatest NewsNews

ക്ഷേത്രത്തിലെ ശ്രീശൈലം ഹാളിന് മുന്നിലെ വിശ്രമകേന്ദ്രത്തിന്റെ മേല്‍ക്കൂര ആന തകര്‍ത്തു ; ഇടഞ്ഞത് പൂരത്തിന് കൊണ്ടുവന്ന ആന

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ പൂരത്തിന്റെ എഴുന്നള്ളിപ്പിന് കൊണ്ടു വന്ന ആനയിടഞ്ഞത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ദാമോദര്‍ ദാസാണ് ഇന്നലെ രാവിലെ ഏഴോടെ കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞത്. നിസ്സാര പരിക്കേറ്റ പാപ്പാനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്രത്തിലെ ശ്രീശൈലം ഹാളിന് മുന്നിലെ വിശ്രമകേന്ദ്രത്തിന്റെ മേല്‍ക്കൂര ആന തകര്‍ത്തു.

Also Read:സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനുകളുടെ വിതരണം ആരംഭിച്ചു

പിന്‍കാലുകളില്‍ കൂച്ചുവിലങ്ങിട്ടിരുന്നതിനാല്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങളുണ്ടായില്ല. കടുത്ത ചൂടും ജനറേറ്ററിന്റെ ശബ്ദവുമാവാം ഇടയാന്‍ കാരണമെന്ന് കരുതുന്നു. തെക്കേ നടയിലെ പടികളില്‍ നിലയുറപ്പിച്ച ആനയെ ഗുരുവായൂര്‍ ദേവസ്വം അധികൃതരും ആനപാപ്പാന്മാരും എത്തി അഞ്ചുമണിക്കൂറോളം നേരത്തെ പരിശ്രമത്തിനൊടുവിലാണ് തളച്ചത്.ഏഴാംപൂരമായ ഇന്നലെ 13ാമത്തെ ആറാട്ടിനു മുമ്ബായിരുന്നു സംഭവം. തുടര്‍ന്ന് ആനയില്ലാതെ തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ എഴുന്നള്ളിപ്പ് നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button