COVID 19KeralaNattuvarthaLatest NewsNews

കേരളത്തിൽ അതിവേഗത്തിൽ രണ്ടാംഘട്ട കോവിഡ് വ്യാപനം; മരണനിരക്ക് ഉയരുമെന്ന് സൂചന

സംസ്ഥാനത്ത്, രണ്ടാംഘട്ട കോവിഡ് വ്യാപനം ആദ്യഘട്ടത്തേക്കാള്‍ അതിവേഗത്തിലാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. സുരക്ഷാ മാര്‍ഗങ്ങള്‍ കൈവിട്ട്, ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയതോടെ ഇപ്പോള്‍ താഴ്ന്നു നില്‍ക്കുന്ന കോവിഡ് കണക്കുകള്‍ രണ്ടുമാസത്തിനകം കുതിച്ചുയര്‍ന്നേക്കാമെന്നാണ് നിഗമനം. വ്യാപനശേഷി കൂടുതലായതിനാല്‍ മരണ നിരക്കും ഉയര്‍ന്നേക്കാമെന്നാണു സൂചനകള്‍.

രോഗവ്യാപനത്തിന്റെ വർധന കണക്കിലെടുത്ത് 45നു മുകളില്‍ പ്രായമുള്ളവര്‍ എത്രയും വേഗം വാക്സീന്‍ സ്വീകരിക്കമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. കോവിഡ് വര്‍ധനയുടെ ആദ്യ തരംഗം അവസാനിച്ച കേരളത്തില്‍ രണ്ടാം തരംഗം രണ്ടുമാസത്തിനകം ഉണ്ടാകുമെന്നാണ് നിഗമനം.

സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്ത തെരഞ്ഞെടുപ്പ് തിരക്കും ഈസ്റ്റർ‌, വിഷു ആഘോഷങ്ങളും ആശങ്ക കൂട്ടുന്നു. കണക്കുകൾ പ്രകാരം ഇതുവരെ 30 ലക്ഷം പേര്‍ മാത്രമേ വാക്സീനെടുത്തിട്ടുളളൂ. സര്‍ക്കാര്‍ പുറത്തുവിട്ട സിറോ സര്‍വേ റിപ്പോര്‍ട്ടു പ്രകാരം 38 ലക്ഷം പേര്‍ക്കാണ് കോവിഡ് വന്നുപോയത്. വാക്സിനേഷന്‍ ത്വരിതപ്പെടുത്തുകയും, ജനങ്ങൾ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യാതെ കോവിഡ് നിയന്ത്രണവിധേയമാക്കാൻ കഴിയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button