Latest NewsNewsInternational

പള്ളിയില്‍ ചാവേറാക്രമണം, നിരവധി പേര്‍ക്ക് പരിക്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മകാസറിലെ കത്തോലിക്കാ പള്ളിയില്‍ ചാവേര്‍ ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ പത്തിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. പ്രദേശിക സമയം രാവിലെ പത്തരയോടെയാണ് സംഭവം. കുര്‍ബാന കഴിഞ്ഞയുടനായിരുന്നു സംഭവം.
ആക്രമണത്തിന് തൊട്ടുമുന്‍പ് രണ്ടുപേര്‍ മോട്ടോര്‍ ബൈക്കില്‍ പള്ളി മൈതാനത്തേക്ക് കടക്കാന്‍ ശ്രമിച്ചുവെങ്കിലും, സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞുവച്ചിരുന്നു. കുര്‍ബാന തീര്‍ന്നയുടന്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായെന്ന് വൈദികനായ വില്‍ഹെമസ് തുലക് ഇന്തോനേഷ്യന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Read Also : 1400 കാര്‍ട്ടണ്‍ മദ്യം എലി ‘കുടിച്ചുതീര്‍ത്തു’; മദ്യം കാണാതായ സംഭവത്തില്‍ വഴിത്തിരിവ്

പള്ളിയുടെ മുന്നില്‍ ശരീര ഭാഗങ്ങള്‍ ചിതറിക്കിടക്കുന്നതിന്റെയും, ഒരു ബൈക്ക് കത്തുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം ആക്രമണത്തിന് പിന്നിലാരാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

2002 ല്‍ ടൂറിസ്റ്റ് ദ്വീപായ ബാലിയിലാണ് ഇന്തോനേഷ്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ ഇസ്ലാമിക തീവ്രവാദി ആക്രമണം നടന്നത്. വിദേശ വിനോദ സഞ്ചാരികളുള്‍പ്പടെ 202 പേരാണ് അന്ന് കൊല്ലപ്പെട്ടത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button