പഞ്ചാബില്‍ ബിജെപി എംഎല്‍എയ്ക്കു നേരെ ഇടനിലക്കാരായ അക്രമികളുടെ ശാരീരികാക്രമണം. എംഎല്‍എ അരുണ്‍ നരംഗിനെയാണ് ഒരു സംഘം അക്രമികൾ ആക്രമിച്ചത്. പ്രാദേശിക നേതാക്കളൊപ്പം മാലൗട്ടില്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയപ്പോഴാണ് ഇടനിലക്കാരായ ഇവരും ചില ഗുണ്ടകളും എംഎല്‍എക്ക് നേരെ തിരിഞ്ഞത്.
കറുത്ത മഷി ഒഴിക്കുകയും മര്‍ദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറി നഗ്നനാക്കുകയും ചെയ്തു. എംഎല്‍എയെയും നേതാക്കളെയും പൊലീസ് പൊലീസ് സമീപത്തെ ഷോപ്പില്‍ ഒളിപ്പിച്ചെങ്കിലും പുറത്തിറങ്ങിയപ്പോള്‍ ഇവര്‍ വീണ്ടും മര്‍ദ്ദിക്കുകയും എംഎല്‍എയുടെ വസ്ത്രം കീറുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. കർഷക സമരമെന്ന പേരിട്ടു കുറെ നാളായി അരാജകവാദികൾ പഞ്ചാബിൽ ഉൾപ്പെടെ അഴിഞ്ഞാടുകയാണ്. ഇതിന്റെ തെളിവാണ് എംഎൽഎയ്ക്ക് നേരെ ഉണ്ടായ അക്രമണമെന്നാണ് വിലയിരുത്തൽ.
ഇപ്പോൾ സമരക്കാർക്ക് പഞ്ചാബിൽ നിന്നാണ് വേണ്ട സഹായങ്ങൾ എത്തുന്നത്. അതേസമയം എംഎൽഎയെ മർദ്ദിച്ച സംഭവം വിവാദമായതോടെ സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും രംഗത്തെത്തി. ഇത് കൂടാതെ സംസ്ഥാന സര്‍ക്കാറിനെതിരെ ബിജെപി രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നതിന്റെ തെളിവാണ് സംഭവമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുങ് പറഞ്ഞു.
Post Your Comments