Latest NewsNewsIndia

ബംഗാളിലും അസമിലും ബി.ജെ.പി തന്നെ, വിജയപ്രതീക്ഷയില്‍ അമിത് ഷാ

ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് കഴിഞ്ഞതിന് പിന്നാലെ ബംഗാളിലും അസമിലും വന്‍ വിജയപ്രതീക്ഷയുമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂഡല്‍ഹിയിലെ സ്വവസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അമിത് ഷാ ബി.ജെ.പിയുടെ ജയസാധ്യത സംബന്ധിച്ച് പറഞ്ഞത്. ബംഗാളില്‍ ശനിയാഴ്ച 30 സീറ്റുകളിലേക്കാണ് പോളിങ് നടന്നത്. ഇതില്‍ 26 സീറ്റ് ബി.ജെ.പി നേടുമെന്ന് അമിത് ഷാ പറഞ്ഞു. അസമില്‍ 37 സീറ്റ് നേടുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Read Also : ‘മുസ്ലിം ലീഗ് ഒരു സമുദായ സംഘടനയാണ്. വര്‍ഗ്ഗീയ സംഘടനയല്ല, ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ വര്‍ഗ്ഗീയതയില്ല’; ശശി തരൂർ

‘സമാധാനപരമായിട്ടാണ് രണ്ട് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടന്നത്. സംഘര്‍ഷത്തില്‍ ആരും കൊല്ലപ്പെടുന്ന സാഹചര്യം ഇത്തവണയുണ്ടായില്ല. അസമിലെ ജനങ്ങള്‍ക്ക് കാര്യം മനസിലായിരിക്കുന്നു. ബി.ജെ.പിക്കാണ് ജനങ്ങള്‍ പിന്തുണ നല്‍കിയത്. ബംഗാളിലെ നന്ദിഗ്രാമില്‍ ബി.ജെ.പി ജയിക്കുമെന്നും’ അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button