KeralaNattuvarthaLatest NewsNews

പിണറായി വിജയൻ ചോദ്യം ചെയ്യപ്പെടാത്ത നേതാവ് ആയി മാറിയതു കൊണ്ടാണ് സർക്കാരിന് അബദ്ധങ്ങൾ പറ്റിയത്: എ.കെ.ആന്റണി

‘ഇത് പിണറായി വിജയനിൽ തുടങ്ങി പിണറായി വിജയനിൽ അവസാനിക്കുന്ന സർക്കാരാണെന്നും, ചോദ്യം ചെയ്യപ്പെടാത്ത നേതാവ് ആയി മാറിയതു കൊണ്ടാണ് സർക്കാരിന് അബദ്ധങ്ങൾ പറ്റിയതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇതു പിണറായി വിജയനിൽ തുടങ്ങി പിണറായി വിജയനിൽ അവസാനിക്കുന്ന സർക്കാരാണ്. വേറെ ഒരു നേതാവിന്റെ പേരു പറയാമോ? പൊളിറ്റ് ബ്യൂറോ ഇന്ന് ഉണ്ടോ? ചോദ്യം ചെയ്യപ്പെടാത്ത നേതാവ് ആയി മാറിയതു കൊണ്ടാണ് സർക്കാരിന് അബദ്ധങ്ങൾ പറ്റിയത്. പ്രതിപക്ഷ സമരങ്ങളെ, മാധ്യമ വിമർശനങ്ങളെ, എതിരഭിപ്രായങ്ങളെ എല്ലാം പുച്ഛിച്ചു തള്ളിയ സർക്കാർ തിരിച്ചു വന്നാൽ നിയന്ത്രിക്കാൻ ആരും കാണില്ല.

പിണറായി വിജയനോട് വ്യക്തിപരമായി ഒരു വിരോധവുമില്ല. സൗഹൃദവുമുണ്ട്. ഞാൻ യൂത്ത് കോൺഗ്രസ് നേതാവായി കേരളം മുഴുവൻ നടക്കുമ്പോൾ പിണറായി വിജയൻ വിദ്യാർഥി ഫെഡറേഷൻ നേതാവാണ്. പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെക്കുറിച്ച് വിയോജിപ്പുണ്ട്. പിടിവാശിയും, അഹന്തയും, ധൂർത്തും, ആഡംബരവും, അഴിമതിയും, അക്രമവും ആണ് ഈ സർക്കാരിന്റെ പ്രത്യേകതകൾ.

യു.ഡി.എഫിന്റെ മുഖ്യമന്ത്രി ഏകാധിപതി ആയിരിക്കില്ല. ആ മന്ത്രിസഭയിൽ ചർച്ച നടക്കും. മുഖ്യമന്ത്രിയുടെ അഭിപ്രായത്തോടു വരെ വിയോജിപ്പ് വരും. എന്നാൽ കേരള സമൂഹത്തിലെ എല്ലാ പ്രധാന ഘടകങ്ങൾക്കും ആ സർക്കാരിൽ ഒരു സ്വാധീനം ഉണ്ടാകും’. ഇതിൽ ഏതു വേണമെന്നു ജനങ്ങൾക്കു നിശ്ചയിക്കാമെന്നും ആന്റണി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button