കൊല്‍ക്കത്ത: രാജ്യത്ത് വിദ്വേഷ പ്രചാരണം നടത്തുന്ന പാര്‍ട്ടി ബിജെപിയാണെന്ന വിമർശനം ഉന്നയിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. മുസ്‌ലീങ്ങളെ ജിഹാദികളെന്ന് മുദ്രകുത്തുകയും ആദിവാസികളെ നക്‌സലുകളെന്ന് എന്ന് വിളിക്കുകയും മതേതരവാദികളെ ദേശദ്രോഹികളായി ചിത്രീകരിക്കുകയുമാണ് ബിജെപി ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുര്‍ഷിദാബാദിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളംകുടിക്കാന്‍ ഒരു കുട്ടി ക്ഷേത്രത്തില്‍ കയറിയാല്‍ അവനെയും തല്ലിച്ചതയ്ക്കുന്ന സംസ്‌കാരം രാജ്യത്തുകൊണ്ടുവന്നത് ബിജെപിയാണെന്ന് ഉവൈസി ആരോപിച്ചു. ‘ഒരു കുട്ടി വെള്ളം കുടിക്കാന്‍ ക്ഷേത്രത്തില്‍ കയറിയാല്‍ അവനെ തല്ലിച്ചതയ്ക്കുന്ന രീതിയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന സംസ്‌കാരമാണ് ബിജെപി രാജ്യത്തുണ്ടാക്കിയിരിക്കുന്നത്. മുസ്‌ലീങ്ങളെ ജിഹാദികളെന്ന് മുദ്രകുത്തുന്നു. ആദിവാസികളെ നക്‌സലുകളെന്ന് എന്ന് വിളിക്കുന്നു. മതേതരവാദികളെ ദേശദ്രോഹികളായി ചിത്രീകരിക്കുന്നു’, ഉവൈസി പറഞ്ഞു.
എന്നാൽ മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെയും ഉവൈസി രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ബംഗ്ലാദേശ് വിമോചനത്തിനായി സത്യാഗ്രഹമിരുന്നുവെന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നെന്തിനാണ് മുര്‍ഷിദാബാദിലെ ജനങ്ങളെ ബംഗ്ലാദേശികളാണെന്ന് വിളിച്ച് സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതെന്നായിരുന്നു ഉവൈസി ചോദിച്ചത്. ബംഗ്ലാദേശ് വിമോചനത്തിനായി മോദി സത്യാഗ്രഹം വരെ ഇരുന്നിട്ടുണ്ട് എന്ന് പറഞ്ഞല്ലോ. നിങ്ങള്‍ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ പിന്നെന്തിനാണ് മുര്‍ഷിദാബാദിലെ ജനങ്ങളെ ബംഗ്ലാദേശികള്‍ എന്ന് വിളിച്ച് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്തിനാണ് ഞങ്ങളെ ചൂഷണം ചെയ്യുന്നത്’, ഉവൈസി ചോദിച്ചു.
Post Your Comments