സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിക്കൊണ്ടിരിക്കുകയാണ് മണലിൽ ചുട്ടെടുത്ത ഉരുളക്കിഴങ്ങ്.
കടല വറുത്തെടുക്കുന്നതു പോലെ ഉരുളക്കിഴങ്ങ് മണലിലിട്ട് വേവിച്ചെടുക്കുന്ന വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫുഡ് ബ്ലോഗറായ അമര്‍ സിറോഹി എന്നയാള്‍ ഉത്തര്‍പ്രദേശിലെ മെയിന്‍പൂരിയില്‍ എത്തിയപ്പോഴാണ് ഈ വ്യത്യസ്ത രുചി കണ്ടെത്തിയത്. സംഗതി കണ്ടയുടന്‍ വിഡിയോ പകര്‍ത്തുകയായിരുന്നു കക്ഷി. തന്തൂര്‍ ഓവനില്‍ മണലിട്ട് ഉരുളക്കിഴങ്ങ് വേവിച്ചെടുക്കുകയാണ് യുവാവ്.
Also Read:ആഗോള കാലാവസ്ഥാ ഉച്ചകോടിയിലേക്ക് നരേന്ദ്രമോദിയ്ക്ക് പ്രത്യേക ക്ഷണവുമായി ജോ ബൈഡൻ
https://www.instagram.com/tv/CMqrftRhk0F/?utm_source=ig_web_copy_link
അടുപ്പില്‍ നിന്ന് തിരിച്ചെടുത്ത ഉരുളക്കിഴങ്ങ് തൊലി പൊളിച്ചെടുത്താണ് വില്‍ക്കാന്‍ വയ്ക്കുന്നത്. മല്ലിയില ചമ്മന്തി കൂട്ടിയാണ് ഉരുളക്കിഴങ്ങ് ഓരോ പ്ലേറ്റും വില്‍ക്കുന്നത്. 20 രൂപയാണ് ഒരു പ്ലേറ്റിന് വില. കഴിഞ്ഞ ഏഴ് വര്‍ഷമായി ഉരുളക്കിഴങ്ങ് ഇങ്ങനെ വില്‍ക്കുന്നുണ്ടെങ്കിലും വിഡിയോ കണ്ട പലര്‍ക്കും ഇതൊരു പുതിയ അനുഭവമായിരുന്നു.
ഇത്ര ഗംഭീരമായ ഒരു സ്ട്രീറ്റ് ഫുഡ് നിങ്ങള്‍ ഇതിനു മുന്‍പ് കഴിച്ചിട്ടുണ്ടാകില്ലെന്നാണ് ബ്ലോഗര്‍ അമര്‍ നല്‍കുന്ന വിശേഷണം
Post Your Comments