Latest NewsNewsInternational

അശ്ലീല വെബ്‌സൈറ്റുകളെയും കൊറോണവൈറസ് ബാധിച്ചു!

കൊറോണ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇപ്പോള്‍ ജനങ്ങള്‍ക്ക് പേടിയാണ്. അത്തരത്തിലാണ് വൈറസ് ജീവനുകളെ കാര്‍ന്ന് തിന്നിരിക്കുന്നതും ലോകരാജ്യങ്ങളില്‍ വ്യാപിച്ച് കഴിഞ്ഞിരിക്കുന്നതും. ചൈനയില്‍ തുടങ്ങിയെ വൈറസ് ബാധ ഇന്ന് 67ഓളം രാജ്യങ്ങളിലാണ് വ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇന്ത്യയിലും വൈറസിന്റെ സാന്നിധ്യം വീണ്ടും ഉണ്ടായിരിക്കുകയാണ്. ഈ സമയത്ത് പുറത്തിറങ്ങാന്‍ പോലും ഭയക്കുന്നവരാണ് പലരും. അസുഖം ബാധിക്കുമോ എന്ന ഭയത്താല്‍ . എന്നാല്‍ ഒരുകൂട്ടം ആള്‍ക്കാര്‍ ചെയ്യുന്നതെന്താന്നോ അശ്ലീല വെബ്‌സൈറ്റുകളില്‍ കൊറോണയെ സേര്‍ച്ച്
ചെയ്യുകയാണ്. എന്താണ് ഇവര്‍ ഇത്തരം വെബ്‌സൈറ്റുകളില്‍ അന്വേിക്കുന്നത്‌.
എന്തായാലും കഴിഞ്ഞ കുറച്ച് ദിവസമായി കൊറോണ അശ്ലീല വെബ്‌സൈറ്റുകളില്‍ ട്രെന്റിങായി ഓടിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് ഈ വിഷയം ഇത്തരം സൈറ്റുകളില്‍ സെര്‍ച്ച് ചെയ്ത് കൊണ്ടിരിക്കുന്നത്.

അമേരിക്കയില്‍ അശ്ലീല ഉള്ളടക്കം വിതരണം ചെയ്യുന്ന വെബ്സൈറ്റുകളിലെല്ലാം കൊറോണ അനുബന്ധ അശ്ലീലത്തോടുള്ള താല്‍പര്യം വര്‍ധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട്. പോണ്‍ഹബില്‍ ‘കൊറോണ വൈറസ്’ എന്ന് തിരഞ്ഞാല്‍ 112 വീഡിയോ എങ്കിലും കണ്ടെത്താനാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹസ്മത്ത് സ്യൂട്ടുകളും ഫെയ്‌സ് മാസ്‌കുകളും ഉള്‍പ്പെടുന്നതാണ് വിഡിയോകള്‍. ഹൊറര്‍ സിനിമകളോട് അടുപ്പമുള്ള അതേ രീതിയില്‍ ആളുകള്‍ കൊറോണ അശ്ലീലത്തില്‍ താല്‍പ്പര്യപ്പെടുന്നുണ്ടെന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് മുതലെടുത്ത് പണം തട്ടാനായി കൊറോണ വൈറസ് എന്ന പേരില്‍ വീഡിയോ ഇട്ട് കാശ് സമ്പാദിക്കുകയും ചെയ്യുന്നവരുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button