ദുഖവെളളി, ഈസ്‌റ്റര്‍ പൊതു അവധി ദിവസങ്ങളായ ഏപ്രില്‍ രണ്ടിനും, നാലിനും ട്രഷറികള്‍ പ്രവര്‍ത്തിക്കും. ഇന്നുമുതല്‍ ബാങ്കുകളില്‍ പണമിടപാടിന് സാദ്ധ്യമല്ലെങ്കിലും ട്രഷറികള്‍ പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പുതുക്കിയ ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നതിനാണ് ഈ ക്രമീകരണം.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമായ മാര്‍ച്ച് 31നും ട്രഷറി പ്രവര്‍ത്തിക്കും. ഏപ്രില്‍ രണ്ടിനും നാലിനും ട്രഷറി ഇടപാടുകളില്‍ തടസസം ഉണ്ടാകില്ല. സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളും ഇന്നുമുതലാണ് വിതരണം ചെയ്യുക. മാര്‍ച്ച് മാസത്തിലെ 1500ഉം, വർധിപ്പിച്ച 100 രൂപ ഉൾപ്പെടെ ഏപ്രിലിലെ 1600 ചേര്‍ത്ത് 3100 രൂപയാകും ലഭിക്കുക.
Post Your Comments