പരീക്ഷക്കാലത്ത് സ്പോർട്സ് കൗൺസിലിന്റെയോ സർക്കാരിന്റെയോ നിയന്ത്രണത്തിൽ കായികമത്സരങ്ങളും ചാമ്പ്യൻഷിപ്പുകളും പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. ഇത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് ബാലാവകാശ സംരക്ഷണ കമ്മീഷൻ പുറത്തിറക്കി. പരീക്ഷക്കാലത്ത് എല്ലാവിധ ചാമ്പ്യൻഷിപ്പുകളും വിലക്കുന്നത് പഠന-പഠനേതര വിഷയങ്ങളിലുള്ള കുട്ടികളുടെ പങ്കാളിത്തം ഒരുപോലെ ഉറപ്പിക്കാനും ആർക്കും അവസരം നഷ്ടപ്പെടാതിരിക്കാനും വേണ്ടിയാണെന്ന് കമ്മീഷൻ അംഗം കെ നസീർ പുറപ്പെടുപ്പിച്ച ഉത്തരവിൽ വ്യക്തമാക്കി.
സബ് ജൂനിയർ, ജൂനിയർ വിദ്യാർത്ഥികളുടെ അന്തർജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് പരീക്ഷ നടക്കുന്ന മാർച്ച് 22 മുതൽ 27 വരെ നടത്തുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ അറിയിച്ചിരുന്നു. ഇതറിയിച്ചുകൊണ്ട് അസോസിയേഷൻ 14 ജില്ല അസോസിയേഷനുകളും കത്തയച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ പാലോട് കുശവൂർ അക്ഷരയുടെ പ്രസിഡന്റ് എസ് ടി ബിജു നൽകിയ പരാതിയിലാണ് പുതിയ ഉത്തരവ്.
Post Your Comments