NattuvarthaLatest NewsNews

മേൽശാന്തിയുടെ മാല മോഷണം; ക്ഷേത്ര ജീവനക്കാരൻ അറസ്റ്റിൽ

പന്തളം; തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന മേൽശാന്തിയുടെ സ്വർണമാല മോഷ്ടിച്ച ക്ഷേത്ര ജീവനക്കാരൻ അറസ്റ്റിൽ ആയിരിക്കുന്നു. കുമളി പത്തുമുറി കാര്യാട്ടു മഠത്തിൽ ശ്രീരാജ് നമ്പൂതിരിയാണ് (27) അറസ്റ്റിൽ ആയിരിക്കുന്നത്. നവംബറിലാണു സംഭവം ഉണ്ടായിരിക്കുന്നത്. തട്ടയിലെ ക്ഷേത്രത്തിൽ 4 വർഷമായി കീഴ്ശാന്തിയായി ജോലി ചെയ്യുകയായിരുന്നു ശ്രീരാജ്. മേൽശാന്തി തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന 5 പവന്റെ സ്വർണ മാലയാണ് ഇയാൾ മോഷ്ടിച്ചത്.

കോട്ടയം അയർക്കുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ വയോധികയെ വീട്ടിൽ കയറി തോക്കു ചൂണ്ടി 23 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവർന്ന കേസിൽ ഇയാൾ ഇപ്പോൾ പാലാ സബ്ജയിലിൽ റിമാൻഡിലാണ് ഉള്ളത്. ഇവിടെയെത്തിയാണ് പന്തളം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ തട്ടയിൽ ക്ഷേത്രത്തിലെത്തിച്ചു തെളിവെടുപ്പും നടത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button