Latest NewsIndiaNewsCrime

ആറുമണിക്കൂർ കട്ടിലിനടിയിൽ ഒളിച്ചിരുന്നു; ഭാര്യയുടെ കാമുകനെ യുവാവ് കുത്തിക്കൊന്നു

ഭാര്യയ്ക്കു ചിക്കമംഗളൂരു ഹൊസഹള്ളി തണ്ട സ്വദേശി ശിവരാജുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയായിരുന്നു ആക്രമണം

ബെംഗളൂരു: ആറ് മണിക്കൂറിലേറെ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന യുവാവ് ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു. വ്യാഴാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ബെംഗളൂരുവിലെ രോഹിത്‌ നഗറില്‍ താമസിക്കുന്ന ഭരത് കുമാർ എട്ടു വര്‍ഷം മുമ്ബാണ് ഹൊസഹള്ളി തണ്ട സ്വദേശിയായ വിനുതയുമായി വിവാഹം കഴിഞ്ഞത്. ഇരുവരും നീലമംഗലയിലെ ഫാക്ടറിയില്‍ ഒരുമിച്ച്‌ ജോലിചെയ്യുന്നതിനിടെയായിരുന്നു വിവാഹം. ദമ്ബതിമാര്‍ക്ക് രണ്ട് മക്കളുമുണ്ട്.

എന്നാൽ ഭാര്യയ്ക്കു ചിക്കമംഗളൂരു ഹൊസഹള്ളി തണ്ട സ്വദേശി ശിവരാജുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയായിരുന്നു ആക്രമണം. ശിവരാജുമായുള്ള ബന്ധം ഭാര്യ തുടരുന്നുണ്ടെന്ന് മനസിലായതോടെ ഇയാളെ എങ്ങനെയും ഇല്ലാതാക്കാന്‍ ഭരത് കുമാര്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button