
സണ്ണി ലിയോൺ മലയാളത്തിൽ വീണ്ടും ചുവടുവെക്കാനൊരുങ്ങുന്നു. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോൺ വീണ്ടുമെത്തുന്നത്. ഒരു സൈക്കോളജിക്കൽ ത്രില്ലർ ഷീറോ ഒരുങ്ങുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.
ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വളരെയേറെ നായിക പ്രാധാന്യമുള്ള കഥാപാത്രമായാണ് സണ്ണി ലിയോൺ ഷീറോയിൽ എത്തുന്നത്. അതേസമയം ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
Post Your Comments