കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അക്രമം തുടർക്കഥയാക്കി തൃണമൂൽ കോൺഗ്രസ്. ബിജെപി നേതാവ് സൗമേന്തു അധികാരികാരിയുടെ വാഹനം തൃണമൂൽ പ്രവർത്തകർ ആക്രമിച്ചു. ആക്രമണത്തിൽ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്.
Read Also: 900 വർഷങ്ങൾ പഴക്കമുള്ള ബുദ്ധ വിഗ്രഹങ്ങൾ കവർന്നെടുത്തു; അഞ്ചു പേർ അറസ്റ്റിൽ
സബാജ്പുത്ത് മേഖലയിലായിരുന്നു ആക്രമണം. തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് അദ്ധ്യക്ഷൻ രാം ഗോവിന്ദ് ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. തെരഞ്ഞെടുപ്പ് സ്ഥിതിഗതികൾ വിലയിരുത്താൻ മേഖലയിലെത്തിയതായിരുന്നു സൗമേന്തു. അദ്ദേഹത്തിന്റെ ഡ്രൈവറെ തൃണമൂൽ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു. തലനാരിഴയ്ക്കാണ് സൗമേന്തു അധികാരി അക്രമികളുടെ കൈയ്യിൽ നിന്നും രക്ഷപെട്ടത്.
അക്രമം അഴിച്ചുവിട്ട് പോളിംഗ് തടസപ്പെടുത്തുകയായിരുന്നു തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ലക്ഷ്യമെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ പോലീസിനും, തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയതായി ബിജെപി അറിയിച്ചു. സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുന്നതിനിടെ നിരവധി സ്ഥലങ്ങളിൽ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്.
Read Also: കണ്ണൂരിൽ വീണ്ടും സ്വർണ്ണ വേട്ട; 70 ലക്ഷം രൂപയുടെ സ്വർണ്ണവുമായി രണ്ടു പേർ പിടിയിൽ
ബിജെപി നേതാവ് സുവേന്തു അധികാരിയുടെ സഹോദരൻ സൗമേന്തു അധികാരി അടുത്തിടെയാണ് തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ഇതേ തുടർന്നുണ്ടായ വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്നും ബിജെപി ആരോപിക്കുന്നു.
Post Your Comments