Latest NewsKeralaNews

കഴക്കൂട്ടത്ത് നിന്ന് പോകും മുമ്പ് ഇവിടം ഒരു കലാപ ഭൂമിയാക്കാനാണ് ശോഭാ സുരേന്ദ്രന്‍ ശ്രമിയ്ക്കുന്നത് : കടകംപള്ളി

ബിജെപിയുടെ സംസ്ഥാന സമിതിക്ക് താല്പര്യം ഇല്ലാതിരുന്ന സ്ഥാനാര്‍ഥിയായിരുന്നു ശോഭാ സുരേന്ദ്രനെന്ന് എല്ലാവര്‍ക്കും അറിയാം

തിരുവനന്തപുരം : ബിജെപി സ്ഥാനാര്‍ഥി എല്ലാ സീമകളും ലംഘിക്കുകയാണെന്നും ഏപ്രില്‍ 6 കഴിഞ്ഞ് കഴക്കൂട്ടത്ത് നിന്ന് പോകും മുമ്പ് ഇവിടം ഒരു കലാപ ഭൂമിയാക്കാനാണ് ശോഭാ സുരേന്ദ്രന്‍ ശ്രമിയ്ക്കുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശോഭാ സുരേന്ദ്രന്‍ വന്നതിന് ശേഷം നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് കഴക്കൂട്ടമാണ്. അവര്‍ ജനിച്ചു വളര്‍ന്ന നാടല്ല. ഇവിടെ ദയനീയമായ പരാജയമാകും അവരെ കാത്തിരിക്കുന്നതെന്നും കടകംപള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

ബിജെപിയുടെ സംസ്ഥാന സമിതിക്ക് താല്പര്യം ഇല്ലാതിരുന്ന സ്ഥാനാര്‍ഥിയായിരുന്നു ശോഭാ സുരേന്ദ്രനെന്ന് എല്ലാവര്‍ക്കും അറിയാം. കേന്ദ്രത്തിനും വലിയ താല്പര്യമില്ല. ഇന്നും നാളെയുമായി എത്തുന്ന ബിജെപിയുടെ ദേശീയ നേതാക്കള്‍ കഴക്കൂട്ടത്ത് വരുന്നുമില്ല. ചെമ്പഴന്തി അണിയൂരിലെ ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ ബിജെപിക്കാരാണ് സിപിഎം പ്രവര്‍ത്തകനെ മര്‍ദിച്ചതെന്നും കടകംപള്ളി പറഞ്ഞു.

അണിയൂര്‍ ബിജെപി ശക്തി കേന്ദ്രമാണ്. നൂറ് കണക്കിന് വാഹനങ്ങളില്‍ വന്ന് ശോഭാ സുരേന്ദ്രന്റെ പ്രചാരണം തടഞ്ഞുവെന്ന് പറഞ്ഞാല്‍ അരിയാഹാരം കഴിക്കുന്ന ആരെങ്കിലും വിശ്വസിക്കുമോ. അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചു പട്ടിക്ക് മുറുമുറുപ്പ് എന്ന രീതിയാണ് ഇന്നലെ സംഭവിച്ചത്. ബിജെപിക്ക് അകത്തുള്ള പ്രശ്‌നങ്ങളെ ഞങ്ങടെ മുന്നണിയുടെ ചെലവില്‍ തീര്‍ക്കാന്‍ നോക്കുകയാണെന്നും കടകംപള്ളി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button