CinemaMollywoodLatest NewsNewsEntertainment

റൈറ്റ് ടു റീകാൾ കടയ്ക്കൽ ചന്ദ്രനുമുന്പേ ചരിത്രത്തിൽ ഒരു മലയാളി അവതരിപ്പിച്ചിട്ടുണ്ട്

വൺ എന്ന മമ്മൂട്ടി ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ ഗംഭീരമായി ഓടിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിന്റെ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടി എത്തുന്ന വണ്‍ കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്.. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന അവരുടെ പ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ അ വര്‍ക്ക് അവകാശം നല്‍കുന്ന റൈറ്റ് ടു റീ കാള്‍ എന്ന ആശയം ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.. ചിത്രം തികഞ്ഞ അരാഷ്ട്രീയവാദമാണ് മുന്നോട്ടുവയ്ക്കുന്നത് എന്നാണ് ചിലര്‍ വിമര്‍ശിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ തന്നെ ഇത്തരമൊരു ബില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നത് ചരിത്രം. അതുകൊണ്ട് ഈ ആശയത്തെ പൂര്‍ണമായി തള്ളിക്കളയാന്‍ സാധിക്കില്ലെന്നും ചിത്രത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു.

Also Read:ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ ബുക്കിങ് നീട്ടി

സി..പി..ഐ മുന്‍ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പനാണ് ജനപ്രതിനിധികളെ തിരിച്ചു വിളിക്കാന്‍ ജനങ്ങള്‍ക്ക് അവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. 1974ല്‍ ആയിരുന്നു അത്. എ.ബി വാജ്‌പേയി അടക്കമുള്ള ചുരുക്കം ചില നേതാക്കള്‍ ഈ ബില്ലിനെ പിന്താങ്ങിയെങ്കിലും ബില്ല് തള്ളിപ്പോയി. 2016ല്‍ വരുണ്‍ ഗാന്ധിയും സ്വകാര്യ ബില്ലായി ഈ ആശയം ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനും ഈ ആശയത്തിന് എതിരെ എതിര്‍പ്പ പ്രകടിപ്പിച്ചിരുന്നു.. കഴിഞ്ഞ വര്‍ഷം ഹരിയാന നിയമസഭയും ഇത് സമാനമായ ബില്‍ അവതരിപ്പിച്ചിരുന്നു.. പഞ്ചായത്ത് അംഗങ്ങളെ തിരിച്ചുവിളിക്കുന്നതിന് അധികാരം നല്‍കുന്ന ബില്‍ ആയിരുന്നു അത്. തങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ കൃത്യമായി ജോലി ചെയ്യുന്നില്ല എന്ന തോന്നലുണ്ടായാല്‍, സോഷ്യല്‍ ഓഡിറ്റ് നടത്തി ജനങ്ങള്‍ക്ക് അവരെ തിരിച്ചു വിളിക്കാനുള്ള അവസരം ഒരുക്കുക എന്നതാണ് റൈറ്റ് ടു റീ കാള്‍ എന്ന ആശയത്തിലൂടെ ഉദ്ദേശിക്കുന്നത്.

ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ സ്ഥാപക നേതാവ് സചീന്ദ്ര നാഥ് സന്‍യാലാണ് ആധുനിക ഇന്ത്യയില്‍ ആദ്യമായി ഇത്തരമൊരു ആശയം മന്നോട്ടുവച്ചത്. 1924 ഡിസംബര്‍ 24ന് അദ്ദേഹം പുറത്തിറക്കിയ എച്ച്‌ ആര്‍ എയുടെ ഭരണഘടനയില്‍ റൈട് ടു റീ കാള്‍ ആശയത്തെ കുറിച്ച്‌ പറഞ്ഞിട്ടുണ്ട്. ഭരണഘടനയില്‍ ഈ ആശയം ഉള്‍പ്പെടുത്തണമെന്ന ചിലരുടെ ആവശ്യം ഡോ. ബി ആര്‍ അംബേദ്കര്‍ അംഗീകരിച്ചില്ല. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇത്തരത്തിലൊരു ആശയം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ല എന്നായിരുന്നു ഇതിനെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തിയ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button