പാലക്കാട്: പാലക്കാട്ടെ യു ഡി എഫ് തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം ശ്രദ്ധേയമാകുന്നു. മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ രാഹുൽ ഗാന്ധി വി ടി ബൽറാമിനു വേണ്ടി പ്രചാരണം നടത്തി. പ്രചാരണത്തിനിടെ ബാങ്ക് വിളി കേട്ടപ്പോഴുണ്ടായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ കോൺഗ്രസുകാർ ആഘോഷിക്കുന്നത്.
രാഹുൽ ഗാന്ധി പ്രംസിച്ചോണ്ടിരുന്നപ്പോഴാണ് ബാങ്ക് വിളിച്ചത്. പരിഭാഷകൻ കൂടിയായ ബൽറാം ഉടൻ തന്നെ രാഹുലിനെ തോണ്ടിവിളിച്ച് അറിയിക്കുകയായിരുന്നു. ഉടൻ രാഹുൽ പ്രസംഗം നിർത്തി. ബാങ്ക് കഴിഞ്ഞ ശേഷമാണ് രാഹുൽ പ്രസംഗം തുടർന്നത്. ഇതിൻ്റെ വീഡിയോയും സോഷ്യൽ മീഡിയകളിൽ ഹിറ്റാണ്.
Also Read:ആഗോള കാലാവസ്ഥാ ഉച്ചകോടിയിലേക്ക് നരേന്ദ്രമോദിയ്ക്ക് പ്രത്യേക ക്ഷണവുമായി ജോ ബൈഡൻ
രാഹുൽ ഗാന്ധി പ്രസംഗത്തിനിടയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുകയും ചെയ്തു. ഇരു സർക്കാരും സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉദ്യോഗാർത്ഥികൾക്ക് മുട്ടിൽ ഇഴയേണ്ടി വരില്ലെന്ന് രാഹുൽ ഗാന്ധി കൂട്ടിചേർത്തു. പി എസ് സി വിവാദവുമായി ബന്ധപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments