
പൂഞ്ഞാർ : ജനങ്ങള്‍ക്കിടയില്‍ ജാതി-മത സ്പര്‍ധ വളര്‍ത്തുന്ന ബി.ജെ.പിയും ആര്.എസ്.എസും എരുമേലിയിലെ ജനങ്ങളെ കണ്ടുപഠിക്കണമെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാ മതസ്ഥരും പരസ്പരം ബഹുമാനിക്കുകയും അവരവരുടെ വിശ്വാസങ്ങള്‍ക്ക് പൂര്‍ണാധികാരം നല്‍കാനും ഉത്തമ ഉദാഹരണമാണ് എരുമേലിയിലെ റോഡിെന്റ ഇരുവശത്തുമായി മുഖാമുഖം സ്ഥിതി ചെയ്യുന്ന മുസ്ലിം – ഹിന്ദു ദേവാലയങ്ങളെന്ന പറഞ്ഞ രാഹുൽ എരുമേലി ലോകത്തിനുതന്നെ മാതൃകയാണെന്നും കൂട്ടിച്ചേർത്തു.
പൂഞ്ഞാര്‍ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ടോമി കല്ലാനിയുടെ തെരഞ്ഞെടുപ്പ് പര്യടന ഭാഗമായി എരുമേലിയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുൽ. തുറന്ന വാഹനത്തില്‍ പേട്ടക്കവലയിലെത്തിയ രാഹുല്‍ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തു. കൂടാതെ എരുമേലി ശ്രീധര്‍മശാസ്താ ക്ഷേത്രം, പേട്ട ശ്രീധര്‍മശാസ്താ ക്ഷേത്രം, നൈനാര്‍ ജുമാ മസ്ജിദ് (വാവരുപള്ളി) എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.
Post Your Comments