ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്‌ത് വിജയ് മല്യ. ഇന്ത്യൻ ബാങ്കുകളിൽ നിന്ന് കോടികള്‍ തട്ടി രായ്ക്കുരാമാനം നാടുവിട്ട മദ്യരാജാവ് വിജയ് മല്യ കോണ്‍ഗ്രസിനെ കൂട്ടിപിടിച്ച് മോദിയെ പ്രതിരോധത്തിലാക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം മോദിക്കും ജെയ്റ്റ്‌ലിക്കും രണ്ടുവര്‍ഷം മുൻപ് അയച്ച കത്ത് വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കാനും മല്യ ശ്രമിച്ചിരുന്നു.
ALSO READ:വിജയ് മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കും
2014ല്‍ നരേന്ദ്ര മോദി പറഞ്ഞു, സ്വിസ് ബാങ്കിലുള്ള എല്ലാ കള്ളപ്പണവും മടക്കിക്കൊണ്ടു വരുമെന്നും ഇന്ത്യയിലെ എല്ലാവരുടെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നല്‍കുമെന്നും. 2016ല്‍ മോദി പറഞ്ഞു നോട്ട് അസാധുവാക്കല്‍ ഇന്ത്യയിലെ കള്ളപ്പണത്തെ മുഴുവന്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്ന്. 2018ല്‍ മോദി പറയുന്നു സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ സമ്പാദ്യത്തിൽ 50 ശതമാനം വളര്‍ച്ചയെന്ന്. മാത്രവുമല്ല കള്ളപ്പണമൊന്നും ബാങ്ക് അക്കൗണ്ടുകളില്‍ ഇല്ലെന്നും…’ എന്നായിരുന്നു വെള്ളിയാഴ്ച രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തത്. ഇത് വിജയ് മല്യ റീട്വീറ്റ് ചെയ്യുകയായിരുന്നു.
‘വന്‍ തട്ടിപ്പുകാരന്റെ മഹാസഖ്യ’മെന്നാണ് ഈ നീക്കത്തെ ബിജെപി വക്താവ് അനില്‍ ബാലുനി വിമര്‍ശിച്ചത്. കോണ്‍ഗ്രസുമായി എന്നും നല്ല ബന്ധം സൂക്ഷിക്കുന്നയാളാണു മല്യ. അക്കാര്യം ഇപ്പോള്‍ പരസ്യമായെന്നു മാത്രം. കോണ്‍ഗ്രസ് ഭരണകാലത്താണു ബാങ്കുകളില്‍ നിന്നു മല്യയ്ക്കു പണം ലഭ്യമാക്കിയതെന്നും ബിജെപി വക്താവ് വിമര്‍ശിച്ചു.അതേസമയം ഇത് മല്യയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഒത്തുകളിയാണെന്നാണ് കോൺഗ്രസ് നിലപാട്.
Post Your Comments