Latest NewsNewsIndia

ഇടതുപാര്‍ട്ടികളുമായി സഹകരിക്കും; സോണിയ ഗാന്ധി അന്തിമ തീരുമാനമെടുക്കുമെന്ന്​ രാഹുല്‍

ഇടതുപാര്‍ട്ടികളുമായി സഹകരിക്കണമെന്ന്​ സംസ്​ഥാന നേതാക്കള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതായാണ്​ വിവരം.

ന്യൂഡല്‍ഹി: വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളുമായി സഹകരിക്കുന്നതില്‍ ചര്‍ച്ചക്ക്​ തുടക്കമിട്ട്​ കോണഗ്രസ്​. കോണ്‍ഗ്രസ്​ സംസ്​ഥാന നേതൃത്വം നേതാവ്​ രാഹുല്‍ ഗാന്ധിയുമായി ഇതുസംബന്ധിച്ച്‌​ ചര്‍ച്ച നടത്തി. കോണ്‍ഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി ഇതുസംബന്ധിച്ച്‌​ അന്തിമ തീരുമാനമെടുക്കുമെന്ന്​ രാഹുല്‍ ഗാന്ധി വെള്ളിയാഴ്​ച പറഞ്ഞതായാണ്​ വിവരം. വെള്ളിയാഴ്​ച രാഹുല്‍ ഗാന്ധിയും സംസ്​ഥാന നേതാവായ അധീര്‍ രജ്ഞന്‍ ചൗധരി, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.

Read Also: പിഎം കിസാന്‍ പദ്ധതി; അടുത്ത ഗഡു ഡിസംബറില്‍; പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ?

ഇടതുപാര്‍ട്ടികളുമായി സഹകരിക്കണമെന്ന്​ സംസ്​ഥാന നേതാക്കള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതായാണ്​ വിവരം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്ക്​ കോണ്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തുകയും ചെയ്​തു. തെരഞ്ഞെടുപ്പ്​ സഖ്യം സംബന്ധിച്ച്‌​ നേരത്തേ തന്നെ സംസ്​ഥാന കോണ്‍ഗ്രസ് നേതൃത്വവും ഇടതുപാര്‍ട്ടി നേതൃത്വവും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. സി.പി.​എം കേന്ദ്ര നേതൃത്വം സംസ്​ഥാന കമ്മിറ്റിക്ക്​ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുന്നതില്‍ ചര്‍ച്ചകളുമായി മു​ന്നോട്ടുപോകാന്‍ സമ്മതം നല്‍കിയതായാണ്​ വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button