ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുല്‍ അഹങ്കാരിയാണ് കോണ്‍ഗ്രസില മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്ക് അദ്ദേഹം അവസരം നല്‍കുന്നില്ലെന്നും മോദി പറഞ്ഞു. താന്‍ പ്രധാനമന്ത്രിയാകാന്‍ തയ്യാറാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു മോദി.
‘വര്‍ഷങ്ങളുടെ പ്രവര്‍ത്തനപരിചയമുള്ളവരെ തള്ളിമാറ്റി സ്വന്തം വഴി തെളിക്കുന്ന ധിക്കാരിയെപ്പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. എങ്ങനെയാണ് ഒരാള്‍ക്കു സ്വയം പ്രധാനമന്ത്രിയായി പ്രഖ്യാപിക്കാനാകുക? ഇത് അഹങ്കാരമല്ലാതെ മറ്റൊന്നുമല്ല’-മോദി പറഞ്ഞു. കര്‍ണാടകയിലെ തെരഞ്ഞടുപ്പ് പ്രചാരണ പരിപാടിയിലാണ് മോദി ഇത്തരത്തില്‍ പ്രതികരിച്ചത്.
also read: കോണ്‍ഗ്രസ് രാജ്യത്തിന് ആറ് തിന്മകളെയാണ് നൽകിയിട്ടുള്ളത് ; നരേന്ദ്ര മോദി
‘മോഡിയെ മാറ്റാന്‍ വലിയ യോഗങ്ങള്‍ സംഘടിപ്പിക്കുകയാണ്. താന്‍ പ്രധാനമന്ത്രിയാകാന്‍ പോകുന്നുവെന്ന ഒരു ഏകാധിപതിയുടെ പ്രഖ്യാപനത്തോട് അത്തരം യോഗങ്ങളില്‍ പങ്കെടുക്കുന്ന മുതിര്‍ന്ന നേതാക്കള്‍ എന്തു പറയുന്നു?’- മോഡി ചോദിച്ചു.
അടുത്തവര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ഭൂരിപക്ഷം ലഭിച്ചാല്‍, താന്‍ പ്രധാനമന്ത്രിയാകാന്‍ തയാറാണെന്നു കഴിഞ്ഞ ചൊവ്വാഴ്ചയാണു രാഹുല്‍ വ്യക്തമാക്കിയത്.’കോണ്‍ഗ്രസിനോടു വിടപറയാന്‍ കര്‍ണാടകയ്ക്കു സമയമായി. കോണ്‍ഗ്രസ് സംസ്‌കാരം, വര്‍ഗീയത, ജാതീയത, കുറ്റകൃത്യങ്ങള്‍, അഴിമതി, കരാര്‍ സംവിധാനം എന്നിങ്ങനെ ഇംഗ്ലീഷ് അക്ഷരം ‘സി’യില്‍ തുടങ്ങുന്ന ആറു തിന്മകളാണു കോണ്‍ഗ്രസ് രാജ്യത്തിനു സംഭാവന ചെയ്തത്’.
Post Your Comments