Latest NewsIndiaNews

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് നിർണായ വെളിപ്പെടുത്തൽ നടത്തിയ പ്രധാനമന്ത്രിയെ പരിഹസിച്ച് ഭൂഷൺ

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമരത്തിനായി സത്യാഗ്രഹം ചെയ്തതിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷൺ. സ്വാതന്ത്ര്യസമരത്തിന് പങ്കെടുത്ത് അഞ്ച് വയസ്സുകാരന്‍ ബാല മോദി ജയിലില്‍ പോയതുപോലെ തന്നെ ആവും ഇതും എന്നാണ് ഭൂഷണൻ തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പരിഹസിച്ചിരിക്കുന്നത്.

‘ബംഗ്ലാദേശിന്റെ വിമോചനത്തിന് പാകിസ്താനുമായി നമ്മുടെ സര്‍ക്കാര്‍ യുദ്ധത്തിന് പോയപ്പോള്‍ ബംഗ്ലാദേശിന്റെ വിമോചനത്തെ പിന്തുണച്ചതിന് മോദിജിയെ ഇന്ത്യയില്‍ ജയിലിലടച്ചു! സ്വാതന്ത്ര്യസമരത്തില്‍ 5 വയസുകാരനായ ബാലമോദി ജയിലില്‍ പോയത് പോലെ, ഗുജറാത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ‘പൊളിറ്റിക്കല്‍ സയന്‍സില്‍’ എം.എ. എടുത്ത പോലെ! കള്ളം പറയുന്നതിനൊക്കെ ഒരു പരിധിയില്ലേ’- എന്നാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.

Also read:മതത്തിൽ രാഷ്ട്രീയം കലർത്താത്ത പാർട്ടിയാണ് കോൺഗ്രസ് ; ഷക്കീല

ബംഗ്ലാദേശിലെ സ്വാതന്ത്ര്യപോരാട്ടം തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഏട് തന്നെയാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. സ്വാതന്ത്ര്യത്തിനായുള്ള ബംഗ്ലാദേശിന്റെ ഈ സത്യാഗ്രഹത്തിനിടെ താൻ ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ളാദേശിനായി തൻ്റെ ഇരുപതുകളിൽ സഹപ്രവർത്തകർക്കൊപ്പമായിരുന്നു സത്യാഗ്രഹം നടത്തിയതെന്നായിരുന്നു നരേന്ദ്ര മോദി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button