കോവിഡ് ചികിത്സയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച പ്രകാരം വിശ്രമത്തില്‍ ആയിരുന്നുവെന്ന് പി.ജെ ജോസഫ്. വരും ദിവസങ്ങളില്‍ സജീവമായി രംഗത്തുണ്ടാകും. തന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കുപ്രചരണം നടത്തി വോട്ട് പിടിക്കാന്‍ എല്‍.ഡി.എഫ് നടത്തുന്ന നീക്കം ബാലിശമാണെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.
കോവിഡ് ബാധിതനാകുന്നതിന് മുമ്പ് ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി കേരളമെമ്പാടും യാത്ര ചെയ്തിരുന്നു. വിശ്രമമാവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതു കൊണ്ടാണ് യാത്രകളും ആള്‍ക്കൂട്ട പരിപാടികളും ഒഴിവാക്കിയത്. രാഹുല്‍ ഗാന്ധിയുടെ ഇടുക്കി സന്ദര്‍ശനത്തോടെ യു.ഡി.എഫിന് പുതു ഊര്‍ജ്ജം കൈവരുമെന്നും അഞ്ച് മണ്ഡലങ്ങളും തൂത്തു വാരുമെന്നും ജോസഫ് പറഞ്ഞു. ഭൂപതിവ് വിഷയം എല്‍.ഡി.എഫിന് തിരിച്ചടിയാകുമെന്നും യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിന് അടിയന്തര ഇടപെടലുണ്ടാകുമെന്നും പി.ജെ ജോസഫ് പറഞ്ഞു.
Post Your Comments