ന്യൂഡല്‍ഹി: ഇന്ത്യയെ ലക്ഷ്യം വെച്ച് പോരാടുന്ന തീവ്രവാദികള്‍ക്ക് പുതിയ ആയുധങ്ങള്‍ എത്തിച്ചു നല്‍കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗമായ സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പാണ് തീവ്രവാദികള്‍ക്ക് വേണ്ടി ആധുനിക ആയുധങ്ങള്‍ വാങ്ങുക. ഇന്ത്യന്‍ സേനയുടെ കൈയിലുള്ളതുപോലുള്ള വിദേശ നിര്‍മിത ആയുധങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ സൈന്യത്തെ നേരിടാന്‍ സാധിക്കുകയുള്ളുവെന്ന് പാകിസ്ഥാനെ തീവ്രവാദികള്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാകിസ്ഥാന്‍ ആര്‍മി പുതിയ ആയുധങ്ങള്‍ വാങ്ങി അതിര്‍ത്തിയിലെ തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്.
Read Also : 76 രാജ്യങ്ങളിലേക്ക് ആറു കോടി ഡോസ് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ കോവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്ത് ഇന്ത്യ
ഇന്ത്യന്‍ സേനയുടെ കൈയിലുള്ള അമേരിക്കന്‍ നിര്‍മിത ആയുധങ്ങളായ എം4എ1 തോക്കുകള്‍, എം249 ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍, തെര്‍മല്‍ ഇമാജിങ് സംവിധാനത്തോട് കൂടിയുള്ള തോക്കുകള്‍, ഓസ്ട്രേലീയന്‍ നിര്‍മിത ഗ്ലോക്ക്-19 പിസ്റ്റല്‍, രാത്രി കാഴ്ച സാധ്യമാകുന്ന ബൈനോക്കുലറുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് വേണ്ടി വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് ഇന്ത്യന്‍ രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരം.
Post Your Comments