തിരുവനന്തപുരം: ലൗ ജിഹാദ് ഹിന്ദു സമൂഹത്തെ മാത്രമല്ല, ക്രൈസ്തവ സമൂഹത്തെയും ബാധിക്കുന്ന ഭീകരതയുടെ മറ്റൊരു മുഖമാണെന്ന് ഉഡുപ്പി എംപി ശോഭ കരന്ത്‌ലജെ. എന്‍ഡിഎ കാട്ടാക്കട നിയോജകമണ്ഡലം സംഘടിപ്പിച്ച മഹിളാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
2011 മുതല്‍ 2016 വരെയുള്ള 5 വർഷത്തെ കണക്കുകൾ നിരത്തിയായിരുന്നു ശോഭ ലൗ ജിഹാദുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഭീകരാവസ്ഥയെ ചൂണ്ടിക്കാട്ടിയത്. ‘കണക്കുകൾ പ്രകാരം 2011 മുതല്‍ 2016 വരെയുള്ള 5 വർഷം കൊണ്ട് 5673 പെണ്‍കുട്ടികളാണ് ലൗ ജിഹാദില്‍പ്പെട്ട് സംസ്ഥാനത്ത് മതപരിവര്‍ത്തനം ചെയ്യപ്പെട്ടത്. ഇതില്‍ 1643 പേര്‍ ക്രൈസ്തവ സമൂഹത്തിലെ പെണ്‍കുട്ടികളാണ്. പ്രത്യക്ഷത്തിൽ തന്നെ ഇത്രയധികം കേസുകളുണ്ടെന്നിരിക്കേ ഇതിനെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ലെന്ന്’ അവര്‍ കുറ്റപ്പെടുത്തി.
Also Read:ചെങ്ങന്നൂർ പിടിച്ചടക്കാൻ ബിജെപി; ആശങ്കയിൽ ഇടത് – വലത് മുന്നണികൾ
‘മോദി സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. അയോധ്യ ക്ഷേത്രത്തിലെ ശിലാന്യാസവും പൗരത്വബില്ലും മുത്തലാഖ് നിയമവും ഇതിന് ഉദാഹരണങ്ങളാണ്. രാജ്യം മുഴുവന്‍ ബിജെപി സര്‍ക്കാരുകള്‍ വരുന്നു. കേരളത്തിലും സമാനമായ സാഹചര്യമാണുള്ളത്’.- ശോഭ പറഞ്ഞു.
അഭിമാനബോധത്തോടെ സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാനും ആത്മാഭിമാനത്തോടെ സ്ത്രീകളോട് വോട്ട് അഭ്യര്‍ഥിക്കാനും സാധിക്കുന്ന കേരളത്തിലെ ഏക രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്ന് കാട്ടാക്കട മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പി.കെ. കൃഷ്ണദാസ് വ്യക്തമാക്കി.
Post Your Comments