തിരുവനന്തപുരം: സംസ്ഥാനം കൂടുതല്‍ വലിയ കടക്കെണിയിലേക്കെന്നു റിപ്പോർട്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കടമെടുക്കല്‍ പരിധി കൂട്ടിയതിനാൽ ഈ മാസം മാത്രം 8000 കോടി രൂപയാണ് കടമെടുക്കും. അങ്ങനെ കടമെടുത്ത് പിണറായി സര്‍ക്കാര്‍ മുമ്പോട്ട് പോകുമ്പോള്‍ ഭാവി കേരളം വമ്പന്‍ പ്രതിസന്ധിയിലേക്ക് മാറുകയാണ്. പ്രതിസന്ധി കാരണം സാമ്പത്തിക വര്‍ഷം തീരാന്‍ 4 ദിവസം മാത്രം ശേഷിക്കെ വികസന പദ്ധതികള്‍ക്കായി ബജറ്റില്‍ പ്രഖ്യാപിച്ച തുകയില്‍ കാല്‍ പങ്കും ചെലവിട്ടതുമില്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഇതും. പക്ഷേ വോട്ടെടുപ്പിനു മുന്‍പ് 2 മാസത്തെ ക്ഷേമ പെന്‍ഷനും പരിഷ്‌കരിച്ച ശമ്പളവും സര്‍വീസ് പെന്‍ഷനും നല്‍കുകയും ചെയ്യും. അതിനായി 4,000 കോടി കൂടി സര്‍ക്കാര്‍ കടമെടുക്കാന്‍ തീരുമാനിച്ചു. ഭരണ തുടര്‍ച്ചയ്ക്ക് വേണ്ടിയുള്ള കടമെടുപ്പാണ് ഇത്. അതുകൊണ്ട് തന്നെ ഇനി അധികാരത്തില്‍ ഏറുന്ന സര്‍ക്കാരിന് കടം തിരിച്ചടയ്ക്കല്‍ മാത്രമാകും ഏക ജോലി എന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തില്‍ സുസ്ഥിര വികസന പദ്ധതികള്‍ നടപ്പാക്കാനുള്ള റീബില്‍ഡ് കേരള പദ്ധതിക്കായി സര്‍ക്കാര്‍ മാറ്റി വച്ച 1000 കോടി രൂപയില്‍ 229 കോടി മാത്രമാണ് ഇന്നലെ വരെ ചെലവിട്ടത്.
കഴിഞ്ഞ വര്‍ഷവും 1000 കോടി രൂപ മാറ്റിവച്ചെങ്കിലും ഒന്നും ചെലവിട്ടിരുന്നില്ല. നവകേരള നിര്‍മ്മിക്കാനായി ഏര്‍പ്പെടുത്തിയ പ്രളയ സെസ് വഴി 1390 കോടി രൂപയാണു കഴിഞ്ഞ സെപ്റ്റംബര്‍ വരെ സര്‍ക്കാര്‍ പിരിച്ചത്. പദ്ധതികളൊന്നും സമയബന്ധിതമായി തുടങ്ങിയിട്ടു പോലുമില്ല. ഈ തുകയും വകമാറ്റി ചെലവഴിക്കുന്നുവെന്നാണ് വിലയിരുത്തല്‍.
read also: മൂന്നു മാസം മുമ്പ് സംസ്കാരം കഴിഞ്ഞ ‘പരേതന്‍’തിരിച്ചെത്തി, പൊലീസ് കസ്റ്റഡിയിലായി
ഈ മാസത്തെ ആകെ കടമെടുപ്പ് 8,000 കോടിയിലെത്തി. വോട്ടു ലക്ഷ്യമിട്ട് ഈ മാസത്തെയും അടുത്ത മാസത്തെയും ക്ഷേമ പെന്‍ഷന്‍ അടുത്ത മാസം 5 നു മുന്‍പ് ഒരുമിച്ചു നല്‍കാനാണ് തീരുമാനം. പരിഷ്‌കരിച്ച ശമ്പളവും പെന്‍ഷനും വോട്ടെടുപ്പിനു മുന്‍പു നല്‍കാനുള്ള തീരുമാനവും വോട്ട് ലക്ഷ്യമിട്ടാണ്. മാസത്തിന്റെ പകുതിയോടെയാണു ശമ്പള, പെന്‍ഷന്‍ വിതരണം സാധാരണ പൂര്‍ത്തിയാകുക. ത്തവണ ഇതെല്ലാം നേരത്തെ ചെയ്യും. പെന്‍ഷന്‍ കിട്ടിയില്ലെങ്കില്‍ വോട്ട് കുറയുമോ എന്ന ഭയം സംസ്ഥാന സര്‍ക്കാരിനുമുണ്ട്.
ഈ മാസം മാര്‍ച്ച് 2ന് 1000 കോടി കടമെടുത്തിരുന്നു. മാര്‍ച്ച് 16ന് 1000 കോടിയും. മാര്‍ച്ച് 23ന് വീണ്ടും 2000 കോടി കടമെടുത്തു. മാര്‍ച്ച് 30ന് 4000 കോടിയും കടമെടുക്കുന്നുണ്ട്. അങ്ങനെ മാര്‍ച്ചില്‍ ആകെ 8000 കോടി കടമെടുത്തുവെന്നാണ് മനോരമയുടെ റിപ്പോര്‍ട്ട്.
Post Your Comments