KeralaLatest News

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്റെ പ്രചാരണത്തിന് നേരെ സിപിഎം ആക്രമണം, പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം ചെയ്ത ശോഭ

പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു കൊണ്ടുപോയ ശേഷമാണു സംഘർഷത്തിന് അയവ് വന്നത്.

തിരുവനന്തപുരം: സ്ഥാനാർഥി പര്യടനത്തിനിടയ്ക്ക് ചെമ്പഴന്തി അണിയൂരിൽ വെച്ച് ശ്രീമതി ശോഭ സുരേന്ദ്രനു നേരെ സിപിഎമ്മിന്റെ ആക്രമണം. നിരവധി ബിജെപി പ്രവർത്തകർക്ക് പരിക്ക്. തുടർന്ന് പ്രതികൾ സിപിഎം ബൂത്ത് കമ്മറ്റിയിലേക്ക് ഓടിക്കയറി ഒളിച്ചതായി ബിജെപി പ്രവർത്തകർ പറഞ്ഞു. ഇതിനെ തുടർന്ന് സ്ഥാനാർഥി ശ്രീമതി ശോഭ സുരേന്ദ്രന്റെയും മണ്ഡലം പ്രസിഡന്റ് ശ്രീ ആർ എസ് രാജീവിന്റെയും നേതൃത്വത്തിൽ സിപിഎം ബൂത്ത് കമ്മിറ്റിയുടെ മുന്നിൽ രാത്രി വൈകിയും പ്രതിഷേധം നടന്നു.

സംഘർഷ സാധ്യത കണക്കിലെടുത്തു ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാർ അടങ്ങിയ സംഘം സ്ഥലത്തെത്തി. പ്രതികളെ അറസ്റ്റ് ചെയ്യാതെ പിന്മാറില്ലെന്ന് ബിജെപി പ്രവർത്തകരും ശോഭാസുരേന്ദ്രനും നിലപാടെടുത്തു. തുടർന്ന് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു കൊണ്ടുപോയ ശേഷമാണു സംഘർഷത്തിന് അയവ് വന്നത്.

ശോഭ സുരേന്ദ്രന്റെ പോസ്റ്റ് കാണാം:

സ്ഥാനാർഥിയായ ഒരു സ്ത്രീയെ പോലും ആക്രമിക്കുന്ന മാർക്സിസ്റ്റ് കാപാലികന്മാരുടെ മനസ്സ്‌ഥിതി കേരളം കാണുകയാണ്. ഏകാധിപതിയെ പോലെ ഗുണ്ടകളെ ചെല്ലും ചിലവും കൊടുത്ത് വളർത്തി കഴക്കൂട്ടത്ത് കടകംപള്ളി നടത്തിയ കൊള്ളരുതായ്മകൾ ഇനി വെച്ചു പൊറുപ്പിക്കില്ല. കടകംപള്ളിയുടെ നിർദേശപ്രകാരമാണ് എന്നെ സിപിഎം ഗുണ്ടകൾ ആക്രമിച്ചത്. തോൽക്കുമെന്നുറപ്പായപ്പോൾ കൊല്ലാനായി ഗുണ്ടകളെ അഴിച്ചുവിട്ട കടകംപള്ളിക്കെതിരെ കേസെടുക്കണം.

പരാജയഭീതി കൊണ്ട് കണ്ണൂർ മോഡൽ സിപിഎം പൈശാചികതയാണ് കഴക്കൂട്ടത്ത് നടപ്പിലാക്കാൻ ശ്രമിച്ചത്. ഇത് കഴക്കൂട്ടമാണ് കണ്ണൂരല്ല.
ശബരിമല പ്രക്ഷോഭം നയിച്ച സ്ത്രീകളെ പൊലീസിനെ അഴിച്ചുവിട്ട് ആക്രമിച്ച അതേ മനോനിലയിൽ തന്നെയാണ് താനെന്ന് കടകംപള്ളി വീണ്ടും തെളിയിച്ചിരിക്കുകയാണ്. കഴക്കൂട്ടത്തെ ഒരു ബിജെപി പ്രവർത്തകന്റെയെങ്കിലും ദേഹത്ത് ഒരു പൂഴിയെങ്കിലും വീഴണമെങ്കിൽ കടകംപള്ളി ആദ്യം ശോഭാ സുരേന്ദ്രനെ കൊല്ലണം

shortlink

Related Articles

Post Your Comments

Related Articles


Back to top button