KeralaLatest NewsNews

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട, കാസർഗോഡ് സ്വദേശി കസ്റ്റംസ് പിടിയിൽ

കസ്റ്റംസ് ജോയിന്റ് കമ്മിഷണർ എസ്കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ വിമാനത്താവളത്തിൽ പരിശോധന തുടരുകയാണ്

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും തുടർച്ചയായി മൂന്നാം ദിവസവും സ്വർണ്ണം പിടിച്ചെടുത്ത് കസ്റ്റംസ്. 25 ലക്ഷം രൂപയുടെ സ്വർണ്ണവുമായി കാസർകോട് സ്വദേശി ഹാഫിസ് ആണ് ഇന്ന് കസ്റ്റംസ് പിടിയിലായത്.

Also related: കൃഷിയിൽ തിളങ്ങി ധോണി; പച്ചക്കറികള്‍ ദുബായിലേക്ക് കയറ്റുമതി ചെയ്യും

480 ഗ്രാം ഭാരമുള്ള സ്വർണ്ണമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ 85 ലക്ഷം രൂപയുടെ സ്വർണ്ണവും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. വ്യാഴാഴ്ച ദുബായിൽ നിന്നെത്തിയ സബീർ മൈക്കാരനിൽ നിന്ന് 53 ലക്ഷം രൂപ മൂല്യമുള്ള 1038 ഗ്രാം സ്വർണ്ണവും ‘വെള്ളിയാഴ്ച ദുബായിൽ നിന്നെത്തിയ നാദാപുരം സ്വദേശി ആഷിഖ് മീരമ്പാറയിൽനിന്ന് 32 ലക്ഷം രൂപ മൂല്യമുള്ള 676 ഗ്രാം സ്വർണ്ണവുമായിരുന്നു കസ്റ്റംസ് പിടികൂടിയത്.

Also related: മുകേഷ് അംബാനി കുറ്റക്കാരൻ; ഓഹരി ക്രമക്കേടിൽ കോടികൾ പിഴയിട്ട് സെബി

കസ്റ്റംസ് ജോയിന്റ് കമ്മിഷണർ എസ്കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ വിമാനത്താവളത്തിൽ പരിശോധന തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button