Latest NewsCricketNewsSports

പുതിയ ജേഴ്‌സി പുറത്തിറക്കി മുംബൈ ഇന്ത്യൻസ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിൽ പുതിയ ജേഴ്‌സി പുറത്തിറക്കി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ടീമിന്റെ ഒഫീഷ്യൽ സൈറ്റിലാണ് മുംബൈയുടെ പുതിയ ജേഴ്‌സി പുറത്തുവിട്ടത്. ടീമിന്റെ സൂപ്പർ താരങ്ങളായ രോഹിത് ശർമയുടെയും ജസ്പ്രീത് ബുമ്രയുടെയും ചിത്രങ്ങളോടെയാണ് പുതിയ ജേഴ്‌സി പ്രകാശനം ചെയ്തത്.

ഭൂമി, വെള്ളം, തീ, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങൾ ഉൾക്കൊള്ളിച്ചാണ് മുംബൈ ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നത്. ഏപ്രിൽ 9 നാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ വിരാട് കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുമായിട്ടാണ് മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം. കഴിഞ്ഞ ഐപിഎല്ലിൽ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തിയാണ് മുംബൈ ഇന്ത്യൻസ് തങ്ങളുടെ അഞ്ചാമത്തെ പ്രീമിയർ ലീഗ് കിരീടം ചൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button