കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നു. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 33,520 രൂപയായിരിക്കുന്നു. ഗ്രാമിന് ഇരുപതു രൂപ ഉയര്‍ന്ന് 4190 രൂപയായിരിക്കുന്നു.
ഏതാനും ആഴ്ചകളായി സ്വര്‍ണവില ചാഞ്ചാട്ടത്തിലാണ്. ഇന്നലെ 240 രൂപയുടെ കുറവാണുണ്ടായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവില ഏറിയും കുറഞ്ഞുമാണ് നില്‍ക്കുന്നത്.
മാസത്തിന്റെ തുടക്കത്തില്‍ 34,440ല്‍ എത്തിയ വില നാലു ദിവസം പിന്നിട്ടപ്പോഴേക്കും മാസത്തെ കുറഞ്ഞ നിരക്കായ 33,160ല്‍ എത്തിയിരിക്കുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.
Post Your Comments