CricketLatest NewsNewsSports

ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങൾ മുംബൈയിലെത്തി

ചെന്നൈയിലെ പരിശീലനം പൂർത്തിയാക്കിയ ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങൾ മുംബൈയിലെത്തി. ഏപ്രിൽ 10ന് ഡൽഹി ക്യാപിറ്റൽസിനോടാണ് ചെന്നൈയുടെ ആദ്യ മത്സരം. ചെന്നൈയുടെ ആദ്യ അഞ്ച് മത്സരങ്ങളും മുംബൈയിലാണ് നടക്കുന്നത്. ചെന്നൈയുടെ ക്യാപ്റ്റൻ ധോണിയും ചില യുവതാരങ്ങളും അവസാന രണ്ട് ആഴ്ചയായി ചെന്നൈയിൽ ആയിരുന്നു പരിശീലനം നടത്തികൊണ്ടിരുന്നത്. ധോണിയുൾപ്പെടെയുള്ള താരങ്ങൾ പ്രത്യേക വിമാനത്തിലാണ് മുംബൈയിലെത്തിയത്.

ചെന്നൈയിൽ ബയോബാബിളിൽ ആയിരുന്നതിനാൽ ചെന്നൈ താരങ്ങൾ ക്വാറന്റൈനിൽ കഴിയേണ്ടതില്ല. ചെന്നൈയുടെ താരങ്ങളായ സുരേഷ് റെയ്‌ന, ചേതേശ്വർ പൂജാര എന്നിവർ നേരത്തെ മുംബൈയിൽ എത്തിയിരുന്നു. ഓസ്‌ട്രേലിയൻ പര്യടനത്തിനെതിരെ കൈവിരലിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്നു രവീന്ദ്ര ജഡേജ ഉടൻ ടീമിനൊപ്പം ചേരുമെന്ന് സിഎസ്കെ സിഇഒ കാശി വിശ്വനാഥൻ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button