ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ പൂര്‍ണമായും സ്വകാര്യവത്കരിക്കുമെന്ന ആഹ്വാനവുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. ഒന്നുകില്‍ പൂര്‍ണമായ സ്വകാര്യവത്കരണം അതല്ലെങ്കില്‍ അടച്ചുപൂട്ടുക എന്നതല്ലാതെ മറ്റ് വഴിയില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ”എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും വിറ്റഴിക്കാന്‍ ഞങ്ങള്‍ തീരുമാനമെടുത്തു.ഓഹരി വിറ്റഴിക്കമോ വേണ്ടയോ എന്നതല്ല ഇപ്പോള്‍ നമുക്ക് മുമ്ബിലുള്ള ചോദ്യം പകരം ഓഹരി വിറ്റഴിക്കുക അല്ലെങ്കില്‍ അടച്ചു പൂട്ടുക എന്നതാണ് മുമ്പിലുളള പോംവഴി. എയര്‍ ഇന്ത്യ എന്നത് ഏററവും വലിയ പൊതുമേഖല ആസ്തിയാണെങ്കിലും 60,000 കോടി രൂപയിലധികമാണ് കമ്ബനിയുടെ കടം, ” ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
എന്നാൽ എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കലിനുള്ള പുതിയ സമയപരിധി സര്‍ക്കാര്‍ നിശ്ചയിക്കുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലേലക്കാരെ ക്ഷണിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ” 64 ദിവസത്തിനുള്ളില്‍ ലേലം വിളിക്കുമെന്ന് ചുരുക്ക പട്ടികയിലിട്ട ലേലക്കാരെ അറിയിക്കും”. തിങ്കളാഴ്ചത്തെ അവസാന യോഗത്തിലായിരുന്നു ഈ തീരുമാനം. ഇത്തവണ ഒരു മടിയുമില്ലാതെ നിശ്ചയദാര്‍ഢ്യത്തോടെ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത് .” കേന്ദ്രമന്ത്രി അറിയിച്ചു. ഓഹരി വിറ്റഴിക്കല്‍ പ്രക്രിയ മെയ് അല്ലെങ്കില്‍ ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
Post Your Comments