കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. നൂറ്റാണ്ടിലെ ഏറ്റവും വലിയ അത്ഭുതമാണ് ഇഡിക്കെതിരെയുള്ള ജുഡീഷ്യൽ അന്വേഷണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ജഡ്ജിയ്ക്ക് ശമ്പളം നൽകാമെന്നല്ലാതെ മറ്റ് കാര്യമൊന്നുമില്ലെന്നും മുരളീധരൻ വിമർശിച്ചു. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: ശബരിമല ക്ഷേത്രത്തിലെ ദാരുശിൽപ്പങ്ങളുടെ സമർപ്പണം ഏപ്രിൽ 11 ന്
കേന്ദ്ര സർക്കാർ ഏജൻസികളെ ഓല പാമ്പു കാണിച്ച് പേടിപ്പിക്കരുത്. തോമസ് ഐസക്കിന്റെ പദ പ്രയോഗങ്ങളിൽ അത്ഭുതമില്ല. കിഫ്ബിയിലെ പരിശോധനയിൽ ഉദ്യോഗസ്ഥർക്കില്ലാത്ത പരാതി മന്ത്രി തോമസ് ഐസക്കിന് ഉണ്ടെങ്കിൽ എന്തോ മറച്ച് വെക്കാനുണ്ടെന്ന് വേണം കരുതാൻ. തെറ്റ് ചെയ്തില്ലെങ്കിൽ തോമസ് ഐസക്ക് പരിഭ്രാന്തനാകുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്താൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനിച്ചത്. സ്വർണ്ണക്കടത്ത് കേസ് സർക്കാരിനെതിരെ തിരിച്ചുവിട്ട് അട്ടിമറി നടത്താൻ ശ്രമം നടക്കുന്നുണ്ടോയെന്നാണ് അന്വേഷിക്കുക. ഇതിനായി റിട്ടയേർഡ് ജഡ്ജി കെ വി മോഹനനെ കമ്മീഷനായി നിയമക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Post Your Comments