പാലക്കാട്: പാലക്കാട് ജില്ലയിൽ വീണ്ടും താപനില ഉയർന്നു. 37.6 ഡിഗ്രി സെൽഷ്യസാണ് ജില്ലയിൽ ഇന്നലെ രേഖപ്പെടുത്തിയ ശരാശരി താപനില. മലമ്പുഴ അണക്കെട്ടിലെ താപമാപിനിയിലാണ് താപനില രേഖപ്പെടുത്തിയത്. അതേസമയം മുണ്ടൂർ ഐആർടിസിയിൽ ഇന്നലെ 41 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 40.5 ഡിഗ്രിയായിരുന്നു മുണ്ടൂരിലെ താപനില.
ജില്ലയിൽ പകൽ 11 മണി മുതൽ വൈകിട്ട് 3 മണിവരെ പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. മലമ്പുഴയിൽ കഴിഞ്ഞ ദിവസം 36.8 ഡിഗ്രിയായിരുന്നു ചൂട്. പകൽ സമയത്ത് വീട്ടിനുള്ളിൽ പോലും അസഹ്യമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇടയ്ക്ക് ജില്ലയിൽ വേനൽമഴ ലഭിച്ചിരുന്നെങ്കിലും ചൂടിനു കുറവില്ല.
Read Also: കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ഇന്ത്യ; വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം അഞ്ചര കോടി കടന്നു
ചൂട് കനക്കുന്ന സാഹചര്യത്തിൽ വീടിനകത്തും പുറത്തും അതീവ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം. കൂടുതൽ സമയം വെയിലേറ്റുള്ള യാത്രകൾ കഴിയുന്നതും ഒഴിവാക്കണമെന്നും ധാരാളം ശുദ്ധജലം കുടിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു. പകൽ 11 മണി മുതൽ വൈകിട്ട് 3 വരെയുള്ള യാത്രകൾ നിയന്ത്രിക്കുന്നതാണ് കൂടുതൽ ആരോഗ്യകരമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
വീടിനുള്ളിൽ പോലും ചൂടു കൂടി താപാഘാതത്തിന് സാധ്യത ഉണ്ട്. അതിനാൽ ജനലും വാതിലും തുറന്നു വീടിനുള്ളിൽ വായുസഞ്ചാരം ഉറപ്പാക്കണം. ഭക്ഷണം പാചകം ചെയ്യുമ്പോൾ അടുക്കളയുടെ വാതിലും ജനലും തുറന്നിടണം. ഇല്ലെങ്കിൽ അടുക്കളക്കകത്തു ചൂടു കൂടി അത്യാഹിതങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
Read Also: നെഞ്ചുവേദന; രാംനാഥ് കോവിന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Post Your Comments