പത്തനംതിട്ട: ശബരിമലയിൽ സ്ഥാപിക്കാനുള്ള അഷ്ടദിക് പാലകരുടെയും നവഗ്രഹങ്ങളുടെയും ദാരുശില്പ്പങ്ങളുടെ നിർമ്മാണം പൂർത്തിയായി. ഏപ്രിൽ 11 നാണ് ദാരുശിൽപ്പങ്ങൾ ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സമർപ്പിക്കുക.
ക്ഷേത്രത്തിന്റെ ബലിക്കൽപ്പുരയുടെ മുകൾ ഭാഗത്തായാണ് അഷ്ടദിക് പാലകരെ പ്രതിഷ്ഠിക്കുക. നമസ്‌കാര മണ്ഡപത്തിൽ മുകളിലായാണ് നവഗ്രഹങ്ങൾ സ്ഥാപിക്കുന്നത്. പതിനെട്ട് കള്ളികളിലായാണ് ശിൽപ്പങ്ങൾ സ്ഥാപിക്കുന്നത്. പുഷ്പങ്ങൾ, വള്ളികൾ, മറ്റലങ്കാരങ്ങൾ തുടങ്ങിയവയുടെ നിർമ്മാണവും പൂർത്തിയാക്കിയിട്ടുണ്ട്. അന്തരിച്ച ദാരുശിൽപ്പി എളവള്ളി നാരായണൻ ആചാരിയുടെ മകൻ നന്ദനാണ് ശിൽപ്പങ്ങൾ നിർമ്മിച്ചത്.
തേക്കിലാണ് ദാരുശിൽപ്പങ്ങൾ തീർത്തിരിക്കുന്നത്. നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്തും സുഹൃത്തുക്കളും ചേർന്നാണ് ശില്പ്പങ്ങൾ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിക്കുന്നത്. 29 ന് രാവിലെ തൃശൂരിൽ നിന്നാകും ദാരുശിൽപ്പങ്ങൾ ശബരിമലയിലേക്ക് കൊണ്ടുപോകുക.
Read Also: കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ഇന്ത്യ; വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം അഞ്ചര കോടി കടന്നു
Post Your Comments