NattuvarthaLatest NewsKeralaNews

മുഖ്യമന്ത്രി പിണറായി വിജയന് 90 നും 100 മധ്യേ മാര്‍ക്ക് നല്‍കുമെന്ന് സണ്ണിവെയ്ൻ ; കേരളത്തിൽ തുടർഭരണമുണ്ടാകുമെന്നും താരം

കേരളത്തില്‍ ഉറപ്പായും തുടര്‍ ഭരണമുണ്ടാകുമെന്ന് നടന്‍ സണ്ണി വെയിന്‍. കൊവിഡ് കാലത്ത് കേരളത്തിലെ ജനങ്ങള്‍ക്ക് ധൈര്യം പകര്‍ന്നൊരു സര്‍ക്കാരാണ് ഇടത് പക്ഷ സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന് 90 നും 100 മധ്യേ മാര്‍ക്ക് നല്‍കുമെന്നും സണ്ണി വെയിന്‍ അഭിപ്രായപ്പെട്ടു.

Also Read:ഡിജിറ്റൽ ജോലി ചെയ്താൽ മാസം 3000 വരെ വരുമാനം നേടാം; പദ്ധതി നടപ്പിലാക്കാനുറച്ച് കേരള സർക്കാർ

പിണറായി വിജയന്‍റെ ചില നിലപാടുകളോട് യോജിപ്പാണ്. രാഷ്ട്രീയ നിലപാട് പറയുന്നതുകൊണ്ട് സിനിമയില്‍ അവസരം നഷ്ടപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കൊലപാതക രാഷ്ട്രീയത്തിന്റെ കാലമൊക്കെ കഴിഞ്ഞു.
ഷൂട്ടിംഗ് ഷെഡ്യൂള്‍ നോക്കിയശേഷം വരും ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് രംഗത്തുണ്ടാകുമെന്ന് സണ്ണി വെയിന്‍ പറഞ്ഞു. മലയാളത്തിലെ ആദ്യ ടെക്‌നോ-ഹൊറര്‍ ചതുര്‍മുഖത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം ശ്രദ്ധേയമായ കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത് . സിനിമ ഏപ്രില്‍ എട്ടിന് തീയറ്ററുകളില്‍ റിലീസ് ചെയ്യാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button