ജോലി ഏതൊരു മനുഷ്യന്റെയും ജീവിതത്തിലെ അവശ്യഘടകമാണ്. പുതിയ ജോലി തേടി അലയുന്നവർക്ക് വേണ്ടി, തൊഴിലില്ലാത്ത അഭ്യസ്തവിദ്യര്‍ക്ക് പ്രതിമാസം 30,000 രൂപ വരെ വരുമാനമുണ്ടാക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തു വന്നിരിക്കുകയാണ്. വീട്ടില്‍ നിന്നും ഡിജിറ്റല്‍ ജോലി ചെയ്യാനാണ് അവസരം. താത്പര്യമുള്ളവര്‍ക്ക് കെ-ഡിസ്കിന്‍റെ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. പേര് രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് ഇങ്ങനെയാണ്
Also Read:ഖത്തറിനെതിരെ പ്രതിഷേധവുമായി ജർമൻ ഫുട്ബോൾ ടീം
https://knowledgemission.kerala.gov.in/
ഈ ലിങ്ക് സന്ദര്‍ശിച്ച് ഇമെയില്‍ ഐഡി നല്‍കി രജിസ്റ്റര്‍ ചെയ്യണം.
തുടര്‍ന്ന് ഒടിപി (വണ്‍ ടൈം പാസ് വേഡ്) ഉപയോഗിച്ച് രജിട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. വിശദമായ ബയോഡേറ്റ അപ്ലോഡ് ചെയ്യാവുന്ന തരത്തിലാണ് പോര്‍ട്ടലിന്റെ രൂപകല്‍പ്പന. നിലവില്‍ പതിനായിരത്തിലേ ആളുകള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപേക്ഷകരില്‍ നിന്ന് പ്രൊഫഷണല്‍ വൈദഗ്ദ്ധ്യം ആര്‍ജ്ജിച്ചിട്ടുള്ള 32 പേര്‍ക്ക് ഇതിനകം തൊഴില്‍ ലഭിച്ചു കഴിഞ്ഞു. രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള നൈപുണ്യ പരിശീലനം തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ആരംഭിക്കും. 5 വര്‍ഷം കൊണ്ട് 50 ലക്ഷം പേര്‍ക്കെങ്കിലും പരിശീലനം നല്‍കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവരുടെ വിവരങ്ങള്‍ പ്രത്യേകമായി ഒരു പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കും. ഇവിടെ നിന്നാണ് തൊഴില്‍ ദാതാക്കളായ കമ്ബനികള്‍ ആവര്‍ക്കാവശ്യമുള്ളവരെ തിരഞ്ഞെടുക്കുക. ജോലി ലഭിക്കുന്നവരുടെ പി.എഫ്/ ഗ്രാറ്റുവിറ്റി/ ഇന്‍ഷുറന്‍സ് തുടങ്ങിയ കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കും.
അന്തര്‍ദേശീയ തൊഴില്‍ കമ്ബോളത്തില്‍ കേരളത്തിന്‍റെ ഈ നൂതന സംരംഭം വലിയ താല്‍പ്പര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഒട്ടേറെ ആഗോള കമ്ബനികളുമായിട്ടുള്ള ചര്‍ച്ചകള്‍ സജീവമായി നടന്നു വരികയാണ്. ലോകത്തെ ഏറ്റവും വലിയ എംപ്ലോയ്മെന്‍റ് ഏജന്‍സിയാണ് ഫ്രീലാന്‍സര്‍ ഡോട്ട് കോം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് 9 കോടി ആളുകള്‍ക്കാണ് അവര്‍ ജോലി വാങ്ങി നല്‍കിയിട്ടുള്ളത്. അവരുമായുള്ള ചര്‍ച്ചകള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ധാരണാപത്രം ഒപ്പു വയ്ക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ എംപ്ലോയ്മെന്‍റ് ഏജന്‍സിയാണ് ക്വെസ്കോര്‍പ്പ്. അവരുടെ നേരിട്ടുള്ള ജീവനക്കാരുടെ എണ്ണം 3 ലക്ഷം വരും. മോണ്‍സ്റ്റര്‍ ഡോട്ട് കോം സൈറ്റ് അവരാണ് പരിപാലിക്കുന്നത്. ഇവരുമായുള്ള ചര്‍ച്ചകളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 5 വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് വീട്ടിലിരുന്ന് ഡിജിറ്റല്‍ ജോലി ചെയ്യുവാനുള്ള അവസരം ഒരുക്കുമെന്ന് ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്തായാലും വൈകണ്ട! മറ്റു ചിലവുകള്‍ ഒന്നും ഇല്ല. ഡിജിറ്റല്‍ പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യുക. കെ-ഡിസ്കില്‍ നിന്നും നിങ്ങളെ ബന്ധപ്പെടും. തൊഴിൽ രഹിതരായ മനുഷ്യർക്ക് ഈ പദ്ധതി വലിയൊരു ആശ്വാസമാകും
Post Your Comments