മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ സ്കോര്‍പിയോയുടെ ഉടമ മന്‍സുഖ് ഹിരേനെ പാതി ജീവനോടെ കടലിടുക്കില്‍ തള്ളുമ്പോള്‍ സചിന് വാസെയും സംഭവസ്ഥലത്തുണ്ടായിരുന്നു എന്ന് എ.ടി.എസ്. ദമനില്‍ ഒളിച്ചുവെച്ചനിലയില് കണ്ടെത്തിയ വോള്‍വോ കാറില്‍ മന്‍സുഖിനെ മുംബ്ര കടലിടുക്കിനടുത്ത് എത്തിച്ചത് അറസ്റ്റിലായ മുന്‍ കോണ്‍സ്റ്റബിള്‍ വിനായക് ഷിന്‍ഡെയാണ്.
ഹിരേനെയും കൂട്ടി വിനായക് കടലിടുക്കിന് അടുത്തെത്തുമ്പോള്‍ സചിനും മറ്റു രണ്ടുപേരും അവിടെ ഉണ്ടായിരുന്നു. മന്‍സുഖിനെ ക്ലോറോഫോം മണപ്പിച്ച് ബോധംകെടുത്തിയ ശേഷമാണ് കടലില്‍ തള്ളിയത്. ക്ലോറോഫോം മണപ്പിക്കുമ്പോള്‍ ചെറുത്ത മന്‍സുഖിനെ രണ്ടുപേര്‍ ബലം പ്രയോഗിച്ചതിെന്റ മുറിവ് അടയാളമാണ് മൃതദേഹത്തില്‍ കണ്ടത്. കോടതി ഉത്തരവിനെ തുടര്‍ന്ന് ബുധനാഴ്ച കേസ് എ.ടി.എസ് എന്‍ഐ.എക്ക് കൈമാറിയിരുന്നു. സചിന് തനിക്കെതിരായ തെളിവുകള്‍ നശിപ്പിച്ചതായും എന്‍ഐ.എ ആരോപിച്ചു.
കഴിഞ്ഞ ദിവസം സചിനെതിരെ യു.എ.പി.എ വകുപ്പുകള്‍ കൂടി എന്‍ഐ.എ ചേര്‍ത്തിരുന്നു. ഇതിനിടയില്‍, സചിന് വാസെയുടെ കസ്റ്റഡി പ്രത്യേക എന്‍ഐ.എ കോടതി മൂന്നുവരെ നീട്ടി. തന്നെ ബലിയാടാക്കുകയാണെന്നു കോടതിയില്‍ പറഞ്ഞ സചിന് എന്‍ഐ.എ കസ്റ്റഡിയില്‍ വിടരുതെന്ന് കോടതിയോട് അപേക്ഷിച്ചു. സചിന്റ വീട്ടില്‍നിന്ന് 62 വെടിയുണ്ടകള്‍ കണ്ടെത്തിയതായി എന്‍ഐ.എ കോടതിയില്‍ പറഞ്ഞു. ഈ വെടിയുണ്ടകള്‍ക്കു പുറമെ, പൊലീസ് നല്കിയ 30 വെടിയുണ്ടകളില്‍ 25 എണ്ണവും കണ്ടെത്തി. എന്നാല്‍, അഞ്ചെണ്ണം എന്തുചെയ്തെന്ന് സചിന് വെളിപ്പെടുത്തിയിട്ടില്ല.
Post Your Comments