ആർഎസ്‌എസിനെയും അനുബന്ധ സംഘടനകളെയും സംഘപരിവാർ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പരിവാർ അഥവാ കുടംബങ്ങളിൽ സ്ത്രീകളുണ്ട്, പ്രായമായവരോട് ബഹുമാനമുണ്ട്, അനുകമ്പയും വാത്സല്യവുമുണ്ട് എന്നാൽ ആർഎസ്‌എസിൽ അതൊന്നു ഇല്ലെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
രാഹുൽ ഗാന്ധിയുടെ ട്വീറ്റ്:
ആർഎസ്‌എസിനെയും അനുബന്ധ സംഘടനയെയും സംഘപരിവാർ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് ഞാൻ വിശ്വസിക്കുന്നു – കുടുംബത്തിൽ സ്ത്രീകളുണ്ട്, പ്രായമായവരോട് ബഹുമാനമുണ്ട്, അനുകമ്പയും വാത്സല്യവും ഉണ്ട് – എന്നാൽ ആർഎസ്‌എസിൽ അത് ഇല്ല. ഇനി ഞാൻ ആർഎസ്‌എസിനെ സംഘപരിവാർ എന്ന് വിളിക്കില്ല!
मेरा मानना है कि RSS व सम्बंधित संगठन को संघ परिवार कहना सही नहीं- परिवार में महिलाएँ होती हैं, बुजुर्गों के लिए सम्मान होता, करुणा और स्नेह की भावना होती है- जो RSS में नहीं है।
अब RSS को संघ परिवार नहीं कहूँगा!
— Rahul Gandhi (@RahulGandhi) March 25, 2021
Post Your Comments