ഒപെക് രാജ്യങ്ങള്‍ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ വിലകുറച്ച് അസംസ്കൃത എണ്ണവാങ്ങുന്നു. ഇതിന്റെ ആദ്യപടിയായി തെക്കേ അമേരിക്കന്‍ രാജ്യമായ ഗയാനയില്‍ നിന്ന് പത്തുലക്ഷം ബാരല്‍ എണ്ണയുമായുള്ള കപ്പല്‍ അടുത്തമാസം ആദ്യം മുന്ദ്ര തുറമുഖത്തെത്തും. ഇതോടൊപ്പം ബ്രസീലിലെ ടുപിയില്‍ നിന്ന് എണ്ണവാങ്ങാനുള്ള ഓര്‍ഡറും ഇന്ത്യ നല്‍കി.
എണ്ണ വില നിയന്ത്രിക്കാനായി ഉത്പാദനം കൂട്ടാന്‍ ഇന്ത്യ ഒപെക് രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഏറ്റവും വലിയ എണ്ണയുത്പാദന രാജ്യങ്ങളിലൊന്നായ സൗദിയടക്കം ഒപെക് രാജ്യങ്ങള്‍ ഈ ആവശ്യത്തെ തള്ളിയിരുന്നു. ഇതോടെ കുറഞ്ഞവിലയ്ക്ക് എണ്ണകിട്ടുന്ന മറ്റുരാജ്യങ്ങളെ ആശ്രയിക്കാന്‍ ഇന്ത്യ തീരുമാനിക്കുകയും, ഒപെകിന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്ന് എണ്ണവാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ പെട്രോളിയം കമ്പനികൾക്ക് അനുമതി നല്‍കുകയും ചെയ്തു.
കഴിഞ്ഞ ജനുവരിമുതല്‍ അമേരിക്കയില്‍ നിന്നുള്ള എണ്ണഇറക്കുമതിയും ഇന്ത്യ ഇരട്ടിയാക്കിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയുടെ പുതിയ തീരുമാനം ഒപെക് രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത്.
Post Your Comments