Latest NewsFootballNewsSports

ഫ്രാൻസിനും ചെൽസിക്കും തിരിച്ചടി; കാന്റെക്ക് പരിക്ക്

ഫ്രാൻസിന്റെ മിഡ്ഫീൽഡർ എൻഗോളോ കാന്റെക്ക് പരിക്ക്. ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉക്രൈനിനെതിരെ നടന്ന ഫ്രാൻസിന്റെ മത്സരത്തിനിടെയാണ് കാന്റെക്ക് പരിക്കേറ്റത്. ഇതോടെ ഫ്രാൻസിന്റെ അടുത്ത രണ്ട് ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ താരം കളിക്കില്ല. കസാക്കിസ്ഥാനെതിരെയും ബോസ്നിയക്കെതിരായുമാണ് ഫ്രാൻസിന്റെ അടുത്ത രണ്ട മത്സരങ്ങൾ. കാന്റയുടെ പരിക്ക് ചെൽസിയ്ക്കും കനത്ത തിരിച്ചടിയായിട്ടുണ്ട്.

പരിക്കേറ്റ താരം തുടർ ചികിത്സയ്ക്കായി ചെൽസിയിലേക്ക് മടങ്ങും. കാന്റെയുടെ പരിക്ക് പരിക്ക് പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും മത്സരങ്ങൾ വരുന്ന ചെൽസിക്ക് കനത്ത വെല്ലുവിളിയുയർത്തും. വെസ്റ്റ് ബ്രോമിനെതിരായ പ്രീമിയർ ലീഗ് മത്സരവും, ചാമ്പ്യൻസ് ലീഗിൽ പോർട്ടോയ്‌ക്കെതിരായ മത്സരവും താരത്തിന് നഷ്ടമാകും .

shortlink

Related Articles

Post Your Comments

Related Articles


Back to top button