Latest NewsKerala

തയ്ക്വാന്‍ഡോ പരിശീലകന്‍ പതിനേഴുകാരിയെ മത്സരത്തിനായി വിവിധ സംസ്ഥാനങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ചു

തയ്ക്വാന്‍ഡോ പരിശീലകനായ പോളിന്റെ ശിക്ഷണത്തില്‍ ഒരു വര്‍ഷത്തോളം പെണ്‍കുട്ടി പരിശീലനം നടത്തിയിരുന്നു

കട്ടപ്പന: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ തയ്ക്വാന്‍ഡോ പരിശീലകന്‍ ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍. പാലാ കാനാട്ടുപാറ മംഗലംകുന്നേല്‍ ഇമ്മാനുവല്‍,ചെറുതോണി പുന്നക്കോട്ടില്‍ പോള്‍ ജോര്‍ജ് എന്നിവരെയാണ് കട്ടപ്പന എസ്‌എച്ച്‌ഒ ബി.ജയന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്നുമാണ് ഇവര്‍ അറസ്റ്റിലായത്. തിരുവനന്തപുരം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ എത്തിച്ച്‌ ഇമ്മാനുവല്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി.

വിദ്യാര്‍ത്ഥിനിയുമായി നടത്തിയ കൗണ്‍സലിങ്ങിലാണ് പീഡനത്തിന്റെ വിവരം പുറത്ത് വരുന്നത്. തയ്ക്വാന്‍ഡോ പരിശീലകനായ പോളിന്റെ ശിക്ഷണത്തില്‍ ഒരു വര്‍ഷത്തോളം പെണ്‍കുട്ടി പരിശീലനം നടത്തിയിരുന്നു. അക്കാലയളവില്‍ മത്സരങ്ങള്‍ക്കായി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയപ്പോള്‍ പോള്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് പെണ്‍കുട്ടി വ്യക്തമാക്കി.

read also: മ​ല​യാ​ളി ഗാ​യ​ക​ന്‍ ജ​യ​രാ​ജ് നാ​രാ​യ​ണ​ന്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

ഇമ്മാനുവല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നു വ്യക്തമാക്കി മാതാപിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇമ്മാനുവല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ബുധനാഴ്ച ഇരുവരെയും തിരുവനന്തപുരത്തു നിന്ന് പിടികൂടി കട്ടപ്പനയിലെത്തിച്ചു.

തമിഴ്നാട്ടിലും തിരുവനന്തപുരത്തും വച്ച്‌ ലൈംഗികാതിക്രമം കാട്ടിയതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് കൗണ്‍സിലിങ്ങിലാണ് പോള്‍ ജോര്‍ജിന്‍റെയും മറ്റു രണ്ടുപേരുടെയും പേരുകള്‍ വെളിപ്പെടുത്തിയത്. എസ്‌ഐമാരായ ബിനു ലാല്‍, സാബു തോമസ്, ടി.എ.ഡേവിസ്, ഡബ്ല്യുസിപിഒ ജോളി ജോസഫ്, സിപിഒമാരായ സിയാദ്, സബിന്‍ കുമാര്‍, എബിന്‍ ജോസ്, പ്രശാന്ത് മാത്യു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button