Latest NewsKeralaNews

ദൈവത്തിന്റെ സ്വന്തം നാടിനെ ഇടതുപക്ഷം വൻ അഴിമതികളുടേയും കള്ളക്കടത്തിന്റേയും നാടാക്കി; രൺദീപ് സുർജേവാല

കൊച്ചി : ക്യാപ്റ്റനെന്ന് സ്വയം വിശേഷിപ്പിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ യഥാര്‍ത്ഥത്തില്‍ കുറ്റകൃത്യങ്ങളുടെയും അഴിമതിയുടെയും ദുര്‍ഭരണത്തിന്റെയും ക്യാപ്റ്റനാണെന്ന് കോൺഗ്രസ്സ് ദേശീയ ജനറൽ സെക്രട്ടറി റൺദീപ് സിംഗ് സുർജേവാല. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ വേളയിലാണ് സുർജേവാല ഇക്കാര്യം പറഞ്ഞത് .

ഇടതുപക്ഷമെന്നാൽ നുണ, ചതി, വഞ്ചന, തട്ടിപ്പ് എല്ലാം ചേർന്നതാണ്. സി.പി.എം നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷം ദൈവത്തിന്റെ സ്വന്തം നാടിനെ വൻ അഴിമതികളുടേയും കള്ളക്കടത്തിന്റേയും തൊഴിലില്ലായ്മയുടെയും സ്വജനപക്ഷപാതത്തിന്റേയും കൊടുംക്രിമിനലുകളുടേയും നാടാക്കി മാറ്റി. സ്വയം മുഖ്യമന്ത്രി തന്നെ സ്വർണ്ണക്കടത്ത് കേസിൽ പെട്ടിരിക്കുന്ന നാടാണിതെന്നും സുർജേവാല പരിഹസിച്ചു.

Read Also :  അബദ്ധത്തില്‍ പുറത്ത് വിട്ടത് ഇസ്രയേലിന്റെ അതീവ രഹസ്യസൈനീക വിവരങ്ങള്‍; രഹസ്യവിവരങ്ങള്‍ ചോര്‍ന്നുവെന്നു സംശയം

സർക്കാർ തലത്തിൽ ഇവിടെ കൊട്ടിഘോഷിക്കുന്നതെല്ലാം അഴിമതിയുടെ കറപുരണ്ട വികസനങ്ങളാണ്. ഔദ്യോഗിക തലത്തിലെ തട്ടിപ്പുകൾ മലപോലെ വളർന്നിട്ടും അറിയാത്ത ഒരേയൊരു മുഖ്യമന്ത്രിയുള്ള നാട് കേരളമാണെന്നും സുർജേവാല വിമർശിച്ചു. ഒപ്പം കേരളത്തിലെ യുവാക്കളുടെ ഭാവിമുഴുവൻ അഞ്ചുവർഷം കൊണ്ട് തുലച്ച സർക്കാറിന് ജനങ്ങൾ വോട്ടിലൂടെ ഉത്തരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button