COVID 19Latest NewsNewsIndia

കോവിഡ് വ്യാപനം രൂക്ഷം; മാര്‍ച്ച് 28 മുതല്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ച് മഹാരാഷ്ട്ര

മുംബൈ: കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ മാര്‍ച്ച് 28 ഞായറാഴ്ച അര്‍ദ്ധരാത്രിമുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് മഹാരാഷ്ട്ര രംഗത്ത് എത്തിയിരിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പരിപാടികളും, സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ വരുമെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആള്‍ക്കൂട്ടങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ്.

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 35,952 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ കണക്കാണ്. ഇന്ത്യയില്‍ മൊത്തമായി 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 59,118 കേസുകളാണ്. മാര്‍ച്ച് 25ന് രാജ്യത്ത് 11,00,756 സാമ്പിളുകളാണ് പരിശോധിച്ചത് എന്നാണ് ഐസിഎംആര്‍ അറിയിക്കുന്നത്. രാജ്യത്ത് ഇപ്പോള്‍ ആക്ടീവ് കേസുകളുടെ എണ്ണം 4,21,000 ആയിരിക്കുന്നു.

ഇന്ത്യയില്‍ ഇതുവരെ 54.6 ദശലക്ഷം ഡോസ് കൊവിഡ് വാക്സിന്‍ നല്‍കി കഴിഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. എന്നാൽ അതേസമയം മും​ബൈ​യി​ൽ 10 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കൊവി​ഡ് ആ​ശു​പ​ത്രി​ലെ തീ​പി​ടി​ത്ത​ത്തി​ൽ മാ​പ്പ് ചോ​ദി​ച്ച് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ദ​വ് താ​ക്ക​റെ രംഗത്ത് എത്തിയിരിക്കുന്നു. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ​ട് ക്ഷ​മ​ചോ​ദി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് അ​ഞ്ച് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button