ആഴക്കടല്‍ വിവാദത്തില്‍ നിന്ന് സാങ്കേതികത്വം പറഞ്ഞ് മുഖ്യമന്ത്രി തടിതപ്പാനാണ് ശ്രമിക്കുന്നതെന്ന് കെ.സി. വേണുഗോപാല്‍. കഴിഞ്ഞ ദിവസം പുറത്ത് വന്ന തെളിവുകള്‍ സർക്കാരിന്റെ ഗൂഢാലോചന വെളിവാക്കുന്നതാണെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു. എന്നാൽ അങ്ങനെ തടിയൂരാനുള്ള ശ്രമം വിലപ്പോകില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
മന്ത്രി ലത്തീന്‍ സഭയ്ക്ക് എതിരെയാണെന്നും, കള്ളം കയ്യോടെ പിടികൂടിയതിന്‍റെ ജാള്യത മറിക്കാനാണ് സഭക്കെതിരായ നീക്കമെന്നും വേണുഗോപാൽ ആരോപിച്ചു. മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ഇക്കാര്യത്തില്‍ പൂര്‍ണ കുറ്റക്കാരാണെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.
തെറ്റുകാരനല്ല എന്ന് തന്നെയാണ് മുഖ്യമന്ത്രിയുടെ നിലപാടെങ്കില്‍ ഉദ്യോഗസ്ഥരാണ് ഞങ്ങളെ ഭരിച്ചിരുന്നതെന്ന് സമ്മതിക്കട്ടെ എന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ സി.പി.എം നടത്തിയ ഗൂഢാലാചനയാണ് വോട്ടർ പട്ടികയിലെ ക്രമക്കേടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമീഷന്‍ ഇക്കാര്യത്തില്‍ നടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി.
Post Your Comments