മുണ്ടക്കയം : ഇടതു സര്‍ക്കാരിന്റെ വിശ്വാസ വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ്പെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍. അയ്യപ്പഭക്തരുടെ കണ്ണുനീര് ഈ മണ്ണിലും സന്നിധാനത്തും വീണിട്ടുണ്ട്. ആ കണ്ണുനീര് ഒരു സുനാമിയായി പിണറായി വിജയനെയും കൂട്ടരെയും അറബിക്കടലില്‍ വലിച്ചെറിയുമെന്നും അദ്ദേഹം പറഞ്ഞു. ടോമി കല്ലാനിയുടെ പ്രചരണ വേദിയില്‍ സംസാരിക്കുകയിരുന്നു ചാണ്ടി ഉമ്മൻ
പൂഞ്ഞാറില്‍ കാലങ്ങളായി വികസനമില്ലാതെ കിടക്കുകയാണ്. ഈ മണ്ഡലത്തില്‍ പല അടിസ്ഥാന കാര്യങ്ങളിലും പുരോഗതി കൈവരിക്കേണ്ടതുണ്ട്. കുടിവെള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണം. ആശുപത്രികളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണേണ്ടതുണ്ട്. നാട്ടില്‍ ഐക്യം നിലനില്‍ക്കേണ്ടതുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
Read Also : ഒമാനിൽ ആശങ്ക ഉയരുന്നു; ജനങ്ങളുടെ ശ്രദ്ധക്കുറവെന്ന് അധികൃതർ
പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ കുളത്തുങ്കല്‍ ജംഗ്ഷനില്‍ നിന്നും സ്ഥാനാര്‍ത്ഥിക്കൊപ്പം ചാണ്ടി ഉമ്മന്‍ തുറന്ന വാഹനത്തില്‍ പര്യടനവും നടത്തിയാണ് മടങ്ങിയത്.
Post Your Comments